ETV Bharat / international

കൊവിഡിന് ഗുളിക; മോൾനുപിരവിർ ഗുളികക്ക് അനുമതി നൽകി ബ്രിട്ടൺ - ബ്രിട്ടീഷ് മെഡിസിൻ റെഗുലേറ്റർ

ലോകത്ത് ആദ്യമായാണ് ഒരു ആന്‍റിവൈറല്‍ ഗുളികയ്ക്ക് കൊവിഡ് ചികിത്സയ്ക്കായി അനുമതി ലഭിക്കുന്നത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണ സാധ്യതയുള്ളവർക്കും ഈ ഗുളിക ഫലപ്രദമാണെന്ന് നിർമാതാക്കൾ പറയുന്നു.

UK approves first pill molnupiravir to treat mild to moderate Covid infections  Merck and biotechnology company  Ridgeback Biotherapeutics  molnupiravir  Merck and Ridgeback Biotherapeutics  Covid-19  Covid infections  pill for covid infection  pill molnupiravir  മെർക്ക് ആൻഡ് ബയോടക്‌നോളജി കമ്പനി  റിഡ്‌ജ്ബൈക് ബയോതെറാപിറ്റ്‌ക്‌സ്‌  മോൾനു പിരവിർ  മോൾനു പിരവിർ ഗുളിക  ബ്രിട്ടീഷ് മെഡിസിൻ റെഗുലേറ്റർ  കൊവിഡ്
കൊവിഡ് ചികിത്സക്ക് ഇനി ഗുളികയും; മോൾനുപിരവിർ ഗുളികക്ക് അനുമതി നൽകി ബ്രിട്ടൺ
author img

By

Published : Nov 5, 2021, 5:43 PM IST

ലണ്ടൻ: കൊവിഡ് ബാധിതർക്ക് നല്‍കാനുള്ള ഗുളികയുടെ ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നല്‍കി. കൊവിഡ് ലക്ഷണമുള്ളവർക്ക് ദിവസം രണ്ടു നേരം നല്‍കുന്നതാണ് അമേരിക്കൻ ഫാർമ കമ്പനിയായ മെർക്ക് ആൻഡ് ബയോടക്‌നോളജി കമ്പനി റിഡ്‌ജ്ബൈക് ബയോതെറാപിറ്റ്‌ക്‌സ്‌ നിർമിക്കുന്ന മോൾനുപിരവിർ എന്ന ആന്‍റിവൈറല്‍ ഗുളിക. ബ്രിട്ടീഷ് മെഡിസിൻ റെഗുലേറ്ററാണ് ഗുളികയ്ക്ക് അനുമതി നല്‍കിയത്.

ലോകത്ത് ആദ്യമായാണ് ഒരു ആന്‍റിവൈറല്‍ ഗുളികയ്ക്ക് കൊവിഡ് ചികിത്സയ്ക്കായി അനുമതി ലഭിക്കുന്നത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണ സാധ്യതയുള്ളവർക്കും ഈ ഗുളിക ഫലപ്രദമാണെന്ന് നിർമാതാക്കൾ പറയുന്നു. കൊവിഡ് ബാധിച്ച് ലക്ഷണങ്ങൾ കണ്ടാല്‍ അഞ്ച് ദിവസത്തിനകം ഗുളിക നല്‍കാമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം.

കൊവിഡ് ചികിത്സ രംഗത്ത് ഈ ഗുളികയുടെ ഉപയോഗം വലിയ മാറ്റം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ബ്രിട്ടണ് പുറമെ അമേരിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളും ഗുളികയ്ക്കായി ഓർഡർ നല്‍കിയിട്ടുണ്ട്. നവംബർ മധ്യത്തോടെ ഗുളിക ബ്രിട്ടണില്‍ വിതരണത്തിന് എത്തും.

Also Read: തമിഴ്‌നാട് മന്ത്രി സംഘം മുല്ലപ്പെരിയാറിൽ; ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി ദുരൈമുരുകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.