ലണ്ടൻ: ജൂലൈ മാസം അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവരിലേക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ എത്തിക്കാൻ ബ്രിട്ടൺ. നിലവിൽ 17.5 ദശലക്ഷത്തിലധികം ആളുകൾ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾ നിലവിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ആഴ്‌ചകളിൽ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിൽ നടപ്പാക്കുമെന്നും ബോറിസ് ജോൺസൺ കൂട്ടിചേർത്തു.
41,27,573 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതിൽ 1,20,810 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.