അങ്കാറ: ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ തുർക്കി തയ്യാറാണെന്നും എന്നാൽ പലസ്‌തീനോടുള്ള നയം നിലനിൽക്കുമെന്നും പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. ഗാസ മുനമ്പിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 2018 ൽ തുർക്കി ഇസ്രായേൽ അംബാസഡറെ പുറത്താക്കിയിരുന്നു. അന്ന് അറുപതോളം പലസ്‌തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിന് ശേഷം ഈ മാസം ആദ്യമാണ് ഇരുരാജ്യങ്ങളും നയതത്ര പ്രതിനിധികളെ വീണ്ടും നിയമിക്കുന്നത്.
പ്രധാനപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ ഇരുപക്ഷവും വിസമ്മതിച്ചതോടെ ഇസ്രയേൽ-പലസ്‌തീൻ സമാധാന പ്രക്രിയ വളരെക്കാലമായി സ്‌തംഭിച്ചിരിക്കുകയാണ്. 1967 ലെ യുദ്ധത്തിന് മുമ്പ് ഇസ്രയേലും പലസ്‌തീനും തമ്മിലുണ്ടായിരുന്ന അതിർത്തി പുനസ്ഥാപിക്കുക, കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കുക തുടങ്ങിയവയാണ് പലസ്‌തീൻ പക്ഷത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇത് അംഗീകരിക്കാൻ ഇസ്രയേൽ തയ്യാറല്ല.