അങ്കാര: തുർക്കിയിൽ 9,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,693,164 ആയി. വൈറസ് ബാധിച്ച് 71 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,503 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,938 പേർക്ക് രോഗം ഭേദമായി.
ചൈനീസ് കൊറോണവാക് വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അധികൃതർ അംഗീകാരം നൽകിയതിനെത്തുടർന്ന് ജനുവരി 14 ന് രാജ്യം വൻതോതിൽ കോവിഡ് -19 വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. 6,865,000 ൽ അധികം ആളുകൾക്ക് ഇതുവരെ കുത്തിവയ്‌പ് നൽകിയിട്ടുണ്ട്.