ETV Bharat / international

കൊവിഡ് വ്യാപനം; യാത്രാ വിലക്ക് നീക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ സർക്കാർ - മെൽബൺ

മെയ് 15 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത് ഇത് നീട്ടേണ്ട ആവശ്യമില്ലെന്നാണ് ഓസ്‌ട്രേലിയന്‍ സർക്കാരിന്‍റെ നിലപാട്.

travel-ban-will-not-be-extended-beyond-may-15-says-australian-prime-minister-scott-morrison  australian pm  scott morrisson  travel ban  കൊവിഡ് വ്യാപനം; യാത്ര വിലക്ക് നീക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ സർക്കാർ  മെൽബൺ  പ്രധാനമന്ത്രി സ്കോട്ട് മോറിസൺ
കൊവിഡ് വ്യാപനം; യാത്ര വിലക്ക് നീക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ സർക്കാർ
author img

By

Published : May 7, 2021, 1:38 PM IST

മെൽബൺ: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാരുടെ യാത്രാ വിലക്ക് മെയ് 15 ൽ കൂടുതൽ നീളില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.

പ്രത്യേക വിമാന സർവീസുകൾ തുടങ്ങും

ഇവർക്കായി പ്രത്യേക വിമാന സർവീസുകൾ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഓസ്‌ട്രേലിയൻ സർക്കാർ സ്വന്തം പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. മടക്കയാത്രയ്ക്ക് നിരോധനമേർപ്പെടുത്തുകയും ഉത്തരവ് ലംഘിച്ചാൽ അഞ്ചുവർഷം തടവോ 66,000 ഓസ്‌ട്രേലിയൻ ഡോളർ പിഴയോ നേരിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. മെയ് 15 വരെയായിരുന്നു വിലക്ക്. ഇത് നീട്ടേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.73 കാരനായ ഓസ്‌ട്രേലിയൻ പൗരന്‍ സിഡ്‌നിയിലെ ഫെഡറൽ കോടതിയിൽ വിലക്ക് ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മോറിസന്‍റെ പ്രസ്താവന. ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ ബെംഗളൂരുവിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

കൊവിഡ് പരിശോധന കർശനം
വിമാനങ്ങളിൽ കയറുന്ന എല്ലാവർക്കും ആന്‍റിജന്‍ പരിശോധന നടത്തും.ഇന്ത്യയിൽ കുടുങ്ങിയ 9,000 ഓസ്‌ട്രേലിയക്കാരിൽ എത്രപേർക്ക് വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്‍മാർക്കും കൊവിഡ് പരിശോധന കർശനമാക്കുമെന്നും മോറിസൺ കൂട്ടിച്ചേർത്തു.അതേസമയം ഇന്ത്യയിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,12,262 ആണ്.ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് രോഗ ബാധിതർ 2,10,77,410 ആയി. മരണനിരക്ക് 2,30,168 ആയി ഉയർന്നിട്ടുണ്ട്.

കൂടുതൽ വായിക്കാന്‍: ഇന്ത്യയില്‍ നിന്നാണോ, ജയിലില്‍ അടയ്ക്കും; സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞ് ഓസ്ട്രേലിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.