ETV Bharat / international

ബ്രെക്സിറ്റില്‍ തെരേസ മെയുടെ മൂന്നാം പ്രമേയവും തള്ളി

286 ന് എതിരെ 344 വോട്ടുകള്‍ക്കാണ് മെയുടെ പ്രമേയം പരാജയപ്പെട്ടത്. പ്രമേയം പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് തെരേസ മെയ് പറഞ്ഞിരുന്നു

തെരേസ മേ
author img

By

Published : Mar 30, 2019, 9:19 AM IST

ബ്രെക്സിറ്റില്‍ തെരേസ മെയുടെ മൂന്നാം പ്രമേയവും പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടു. പ്രമേയം പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് തെരേസ മെയ് പറഞ്ഞിരുന്നു. 286 ന് എതിരെ 344 വോട്ടുകള്‍ക്കാണ് മെയുടെ പ്രമേയം പരാജയപ്പെട്ടത്. ഇതിന് മുമ്പ് മെയ്ക്ക് എതിരെ എംപിമാര്‍ നിരവധി പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും പാര്‍ലമെന്‍റിന്‍ പാസായില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് കരാറില്ലാതെ പിന്മാറുക, ബ്രെക്സിറ്റ് നടപ്പാക്കുക – എന്നാൽ, യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിലും പൊതു വിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രമേയങ്ങളാണ് എംപിമാര്‍ അവതരിപ്പിച്ചത്. ഇതിൽ ബ്രെക്സിറ്റ് നടപ്പാക്കിയാലും കസ്റ്റംസ്–വിപണി രംഗങ്ങളിൽ യൂറോപ്യൻ യൂണിയനിൽ തുടരുക എന്ന നിർദേശത്തിനാണ് പിന്തുണ ലഭിച്ചെങ്കിലും എട്ട് വോട്ടുകള്‍ക്ക് ഈ പ്രമേയവും പരാജയപ്പെട്ടിരുന്നു.

Intro:Body:

പ്രതിസന്ധി മാറാതെ ബ്രെക്സിറ്റ്; തെരേസാ മേയുടെ മൂന്നാം പ്രമേയവും തള്ളി

ലണ്ടൻ ∙ പരിഷ്കരിച്ച ബ്രെക്സിറ്റ് പ്രമേയവും ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ പ്രമേയം 286 ന് എതിരെ 344 വോട്ടിനു പാർലമെന്റ് തള്ളി. മൂന്നാംതവണയാണു യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കരാര്‍ തള്ളുന്നത്.‌ മുന്‍പ് രണ്ടു തവണ മേയുടെ പ്രമേയം പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളിയിരുന്നു.

പ്രതിസന്ധിക്കു പരിഹാരം കാണാന്‍ നേരത്തെ മേയെ മറികടന്ന് എംപിമാര്‍ അവതരിപ്പിച്ച ഒരു ഡസനോളം പ്രമേയങ്ങളില്‍ ഒന്നുപോലും പാസായിരുന്നില്ല. ഇതോടെയാണു പാസായാല്‍ രാജിവയ്ക്കാം എന്ന വാഗ്ദാനത്തോടെ പുതിയ കരാറുമായി തെരേസാ മേ വീണ്ടുമെത്തിയത്.

യൂറോപ്യൻ യൂണിയനിൽനിന്നു കരാറില്ലാതെ പിന്മാറുക, ബ്രെക്സിറ്റ് നടപ്പാക്കുക – എന്നാൽ, യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രമേയങ്ങളാണ് വോട്ടിനു വന്നത്.

ഇതിൽ ബ്രെക്സിറ്റ് നടപ്പാക്കിയാലും കസ്റ്റംസ്–വിപണി രംഗങ്ങളിൽ യൂറോപ്യൻ യൂണിയനിൽ തുടരുക എന്ന നിർദേശത്തിനാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്. എങ്കിലും ഈ പ്രമേയം എട്ടു വോട്ടിനു പരാജയപ്പെട്ടു. പാർലമെന്റ് ബ്രെക്സിറ്റ് കരാർ പാസാക്കുകയാണെങ്കിൽ താൻ സ്ഥാനമൊഴിയാമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞതോടെ, കരാറിന് പിന്തുണ കൂടിയെന്നായിരുന്നു പ്രചരിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.