ഓസ്‌ലോ: യൂറോപ്യന്‍ രാജ്യമായ നോർവേയില്‍ പാശ്ചാത്യ ഉദ്യോഗസ്ഥരുമായും അഫ്‌ഗാന്‍ സിവിൽ സൊസൈറ്റി അംഗങ്ങളുമായി താലിബാന്‍ പ്രതിനിധി സംഘം നടത്തുന്ന മനുഷ്യാവകാശ ചര്‍ച്ച ആരംഭിച്ചു. അഫ്‌ഗാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം.
ഞായറാഴ്ച ആരംഭിച്ച ചര്‍ച്ച മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
''ദശലക്ഷക്കണക്കിന് ആളുകളാണ് അഫ്‌ഗാനില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹവും അഫ്‌ഗാനിലെ സംഘടനകളും ഇടപെടേണ്ടതുണ്ട്.'' - നോർവേ വിദേശകാര്യ മന്ത്രി അന്നികെൻ ഹ്യൂറ്റെഫൽഡ് പറഞ്ഞു.
ALSO READ: ഹെറാത്ത് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്
അഫ്‌ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം തുടങ്ങിയ മനുഷ്യാകാശങ്ങളെക്കുറിച്ച് താലിബാനുമായുള്ള സംഭാഷണത്തില്‍ വ്യക്തത വരുത്തുമെന്നും തങ്ങളുടെ നിലപാട് അറിയിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്ന് നേര്‍വേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 2021 ല്‍ രാജ്യം താലിബാന്‍ പിടിച്ചടക്കിയതോടെയാണ് അഫ്‌ഗാനില്‍ മനുഷ്യാവകാശ ലംഘനങ്ങളും സാമ്പത്തിക പ്രതിസന്ധിയും കടുത്തത്.