ETV Bharat / international

ലോക്ക് ഡൗൺ;"ഒഴിഞ്ഞ കസേരകൾ" സ്ഥാപിച്ച് ജർമ്മനിയിലെ ഹോട്ടല്‍ ഉടമകള്‍ - ജർമ്മനിയിലെ റെസ്റ്റോറന്റ് ഉടമകൾ

ചെറുകിട കച്ചവടങ്ങളെയാണ് ലോക്ക് ഡൗൺ ഏറ്റവും അധികം ബാധിച്ചത്

sorry plight of eatery outlets in Germany  eatery industry in Germany  lockdowns in Germany  Empty Chairs in Germany  Europes biggest economy lockdown  ലോക്ക് ഡൗൺ  ഒഴിഞ്ഞ കസേരകൾ  ജർമ്മനിയിലെ റെസ്റ്റോറന്റ് ഉടമകൾ  ജർമ്മനി
ലോക്ക് ഡൗൺ;"ഒഴിഞ്ഞ കസേരകൾ" സ്ഥാപിച്ച് ജർമ്മനിയിലെ റെസ്റ്റോറന്റ് ഉടമകൾ
author img

By

Published : Apr 25, 2020, 4:40 PM IST

ബെർലിൻ: ജർമ്മനിയിലെ സ്മാരകങ്ങൾക്ക് മുമ്പിൽ ഒഴിഞ്ഞ് കിടക്കുന്ന നൂറോളം കസേരകൾ കാണാം. ഇത് ആളുകൾക്ക് വന്നിരിക്കാനുള്ളതല്ല. മറിച്ച് ഇതൊരു പ്രതിഷേധമാണ്. കൊവിഡിനോടും ലോക്ക് ഡൗണിനോടുമുള്ള പ്രതിഷേധം. നാലാഴ്‌ചത്തെ ലോക്ക് ഡൗണിന് ശേഷം ജർമ്മനിയിലെ അവശ്യ സാധനങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചു. എങ്കിലും യൂറോപ്പിലെ ഏറ്റവും വലിയ വരുമാന മേഖലയായ റസ്റ്ററന്‍റുകള്‍ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദമില്ല. ഇതോടെ നിരവധി ആളുകൾ പട്ടിണിയിലായി. കൊവിഡ് പ്രതിസന്ധി നേരിടുന്ന ചെറുകിട, ഇടത്തരം കമ്പനികൾക്ക് ധനസഹായം ലഭികുന്നതിനായി ജർമ്മൻ സർക്കാർ രണ്ട് റെസ്ക്യൂ പാക്കേജുകൾ ആരംഭിച്ചിരുന്നു. വാറ്റ് 19 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറച്ചു. എങ്കിലും ഇത് പര്യാപ്‌തമല്ലെന്നാണ് വ്യാപാരി സമൂഹം പറയുന്നത്. പഴയ സെൻട്രൽ സ്ക്വയറിൽ ആയിരത്തിലധികം ഒഴിഞ്ഞ കസേരകളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.