ETV Bharat / international

അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം; ഇസ്ലാമിക ഭീകരാക്രമണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ്

പ്രവാചകൻ മുഹമ്മദിൻ്റെ കാരിക്കേച്ചറുകൾ അധ്യാപകൻ ക്ലാസിൽ ചർച്ച ചെയ്‌തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു

Paris teacher killing  Emmanuel Macron on teacher killing  History teacher killed in Paris  Paris police killed teacher suspect  Islamist terrorist attack  കഴുത്തറുത്ത് കൊന്നു  അധ്യാപകൻ  ഇസ്ലാമിക ഭീകരാക്രമണം  ഫ്രഞ്ച് പ്രസിഡൻ്റ്  പാരിസ്
അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം; “ഇസ്ലാമിക ഭീകരാക്രമണം” എന്ന് ഫ്രഞ്ച് പ്രസിഡൻ്റ്
author img

By

Published : Oct 17, 2020, 10:48 AM IST

പാരിസ്: പാരിസിൽ ചരിത്ര അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തെ ഇസ്ലാമിക ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. പ്രവാചകൻ മുഹമ്മദിൻ്റെ കാരിക്കേച്ചറുകൾ അധ്യാപകൻ ക്ലാസിൽ ചർച്ച ചെയ്‌തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഇയാളെ വെടിവച്ച് കൊന്നത്. പ്രതിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം; “ഇസ്ലാമിക ഭീകരാക്രമണം” എന്ന് ഫ്രഞ്ച് പ്രസിഡൻ്റ്

കൊലപാതകത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുമെന്ന് ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. അതേസമയം അധ്യാപകന്‍ ജോലി ചെയ്‌തിരുന്ന കോൺഫ്രാൻസ്-സെൻ്റ്-ഹോണറിലെ സ്‌കൂൾ സന്ദർശിച്ച മാക്രോൺ, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. അധ്യാപകനെതിരെ ഒരു വിദ്യാർഥിയുടെ രക്ഷകർത്താവ് നേരത്തെ പരാതി നൽകിയിരുന്നതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാൾക്ക് സ്‌കൂളുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.