മാഡ്രിഡ്: മൂന്നാം ദിവസവും തുടർന്ന ശീതകാല കൊടുങ്കാറ്റിൽ സ്‌പെയിനിൽ കനത്ത നാശനഷ്‌ടങ്ങൾ. കനത്ത മഞ്ഞ് വീഴ്‌ച്ചയിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും അടക്കം നാല് പേർ മരിച്ചു. വൈദ്യുതി ലഭിക്കാതെ 200,000ത്തോളം പേരുണ്ടെന്നാണ് കണക്കുകൾ. നിലവില്‍ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റോഡുകളിൽ മഞ്ഞ് കൂടിക്കിടക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടു. ഗെയിൽ-ഫോഴ്‌സ് കാറ്റുകളും തിരമാലകളും കടൽത്തീരത്തിനോട് അടുത്തു കിടക്കുന്ന പട്ടണങ്ങളിലെ കടകൾക്കും റെസ്റ്റോറന്‍റുകൾക്കും നാശനഷ്‌ടമുണ്ടാക്കി. വടക്കുകിഴക്കൻ പ്രവിശ്യയായ ജെറോണയിൽ ഭൂരിഭാഗ സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണെന്ന് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. കാറ്റലോണിയയുടെ വടക്കുകിഴക്കൻ മേഖലയിലും തെക്ക് വലൻസിയ മേഖലയിലും അരഗോണിലെ ഉൾനാടൻ പ്രദേശത്തും നിരവധി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ അറിയിച്ചു. വടക്കുകിഴക്കൻ പട്ടണമായ ഫിഗ്യൂറസിനും ഫ്രഞ്ച് അതിർത്തിക്കും ഇടയിലുള്ള എ സെവന്‍ ഹൈവേ ഉൾപ്പെടെ മഞ്ഞ് കാരണം അടച്ചിട്ടെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
സ്‌പെയിനിൽ ശീതകാല കൊടുങ്കാറ്റ് തുടരുന്നു; നാല് മരണം - സ്‌പെയിനിൽ ശീതകാല കൊടുങ്കാറ്റ് തുടരുന്നു
ഞായറാഴ്‌ച്ച മുതൽ തുടങ്ങിയ കൊടുങ്കാറ്റിൽ ഇതുവരെ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും കൊല്ലപ്പെട്ടു
![സ്‌പെയിനിൽ ശീതകാല കൊടുങ്കാറ്റ് തുടരുന്നു; നാല് മരണം Spain government Spain weather Spanish emergency services Storm lashes Mallorca സ്‌പെയിനിൽ ശീതകാല കൊടുങ്കാറ്റ് തുടരുന്നു Storm lashes Spanish island of Mallorca](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5804957-276-5804957-1579707911692.jpg?imwidth=3840)