മാഡ്രിഡ്: സ്‌പെയിനിൽ മരിച്ചവരുടെ എണ്ണം 4,858 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 769 പേരാണ് മരിച്ചത്. ഇറ്റലിക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യ സ്‌പെയിനിലാണ്. സ്പെയിനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,059 ആയി.
കണക്കുകൾ പ്രകാരം ഇറ്റലിയിൽ ഇതുവരെ 8,165 പേരാണ് മരിച്ചത്. 80,539 പേർക്ക് രോഗം സ്ഥിരീകരിച്ചു. മാർച്ച് 14ന് സ്‌പെയിനിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കിരുന്നു,