മാഡ്രിഡ്: സ്‌പെയിനില്‍ ഇന്ന് 325 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ 24,275 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 212,000 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. സ്പെയിനിലെ വിവിധ മേഖലകളിലും പ്രവിശ്യകളിലെയും ജനങ്ങളുടെ ആരോഗ്യനിലവാരവും കൊവിഡ് വ്യാപനതോതും കണക്കിലെടുത്തായിരിക്കും അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
ശനിയാഴ്‌ച മുതല്‍ ജനങ്ങള്‍ക്ക് വ്യായാമം ചെയ്യാനും , മുടിവെട്ടല്‍ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മെയ് 11 മുതല്‍ ചില കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഔട്ട് ഡോര്‍ കഫേകളിലും, പള്ളികളിലും മൂന്നിലൊന്ന് പേരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് ഇളവു നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ വ്യാപനത്തോത് കുറയുന്നതിനനുസരിച്ച് റെസ്റ്റോറന്‍റുകളിലും, സിനിമാശാലകളും, മ്യൂസിയങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ സേവനം ആരംഭിക്കാനും തീരുമാനമുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ക്ലാസ്‌മുറികളിലെ അധ്യയനം സെപ്‌റ്റംബര്‍ വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.