മാഡ്രിഡ്: കാറ്റലോണിയയില്‍ ലൈബ്രറി കൊവിഡ് 19 തീവ്ര പരിചരണ വിഭാഗമാക്കി മാറ്റി. സ്‌പെയിനിലെ വൈറസ് ബാധിതരുടെ എണ്ണം 100,000 കടന്നതോടെയാണിത്. ബാഴ്‌സലോണയ്ക്ക് പുറത്തുള്ള ജർമ്മൻസ് ട്രയാസ് ഐ പുജോൾ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ രോഗികൾക്കായി നിർമ്മിച്ച ഒരു വിഭാഗവും ഉദ്‌ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ കൊവിഡ് 19 തീവ്രപരിചരണ വിഭാഗമാക്കി മാറ്റി. സ്‌പെയിനില്‍ 864 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണ സംഖ്യ 9,053 ആയി. 102,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സ്‌പെയിനില്‍ കൊവിഡിനെ നേരിടാന്‍ ലൈബ്രറി തീവ്ര പരിചരണ വിഭാഗമാക്കി മാറ്റി - COVID-19 outbreak in Spain
സ്‌പെയിനിലെ വൈറസ് ബാധിതരുടെ എണ്ണം 100,000 കടന്നതോടെയാണ് ലൈബ്രറി തീവ്ര പരിചരണ വിഭാഗമാക്കി മാറ്റിയത്.