ETV Bharat / international

വംശീയതയുടെ പേരില്‍ ദത്ത് നല്‍കിയില്ല; ഇന്ത്യന്‍ വംശജര്‍ക്ക് 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് - ഓക്‌സ്‌ഫോര്‍ഡ് കോടതി

കേസ് പരിഗണിച്ച ഓക്‌സ്‌ഫോര്‍ഡ് കോടതി ദമ്പതികള്‍ക്ക് 29,454.42 പൗണ്ട് (27 ലക്ഷം രൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു

Sikh couple on white kids latest news Sikh couple in Britain latest news വംശീയത വാര്‍ത്തകള്‍ വംശീയതയുടെ പേരില്‍ കുട്ടികളെ ദത്ത് ലഭിക്കാതിരുന്ന ഇന്ത്യന്‍ വംശജര്‍ക്ക് കോടതിയില്‍ ജയം ഓക്‌സ്‌ഫോര്‍ഡ് കോടതി ലണ്ടന്‍ വാര്‍ത്തകള്‍
വംശീയതയുടെ പേരില്‍ കുട്ടികളെ ദത്ത് ലഭിക്കാതിരുന്ന ഇന്ത്യന്‍ വംശജര്‍ക്ക് കോടതിയില്‍ ജയം
author img

By

Published : Dec 8, 2019, 7:43 AM IST

ലണ്ടന്‍: ഇന്ത്യക്കാരായതിനാല്‍ കുട്ടികളെ ദത്തെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ദമ്പതികള്‍ക്ക് കോടതിയില്‍ വിജയം. ബ്രിട്ടണില്‍ താമസിക്കുന്ന സിഖ് വംശജരായ സന്ദീപ് സിങ്, റീന മന്ദെര്‍ എന്നിവര്‍ക്കാണ് വംശീയതയുടെ പേരില്‍ വിവേചനം നേരിടേണ്ടിവന്നത്.

കുട്ടികളെ ദത്തെടുക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇവരുടെ അപേക്ഷ പരിഗണിച്ചില്ല. ബ്രിട്ടീഷ് വംശജരായ കുട്ടികള്‍ മാത്രമാണ് നിലവില്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളെ ദത്ത് നല്‍കാമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായതുകൊണ്ടാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബെര്‍ക്ക്‌ഷെയറിലെ മെയ്‌ഡന്‍ഹെഡില്‍ താമസിക്കുന്ന ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ആദ്യം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച ദമ്പതികള്‍ അവരുടെ നിര്‍ദേശപ്രകാരം കോടതിയിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഓക്‌സ്‌ഫോര്‍ഡ് കോടതി ദമ്പതികള്‍ക്ക് 29,454.42 പൗണ്ട് (27 ലക്ഷം രൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.

Intro:Body:

fghdfh

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.