ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ വുളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഐസൊലേഷനിലാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ കൊവിഡ് പരിശോധന നടത്തി. ഇതില്‍ സ്റ്റേറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അലക്‌സാണ്ടര്‍ വുളിന് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിട്ടില്ലെങ്കിലും അദ്ദേഹം ഐസൊലേഷനില്‍ കഴിയുകയാണ്.
മെയിലും ജൂണിലും സെര്‍ബിയയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ രാജ്യത്ത് ദിവസേന 100 കേസുകളിലധികമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും മാസ്‌കുകള്‍ ധരിച്ച് പുറത്തിറങ്ങണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ സെര്‍ബിയയില്‍ 13,565 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.