ലണ്ടൻ: ലണ്ടനിൽ തുടർച്ചയായി രണ്ടാം തവണയും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാൻ. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരാളി ഷാൻ ബെയ്‌ലിയെ തോൽപ്പിച്ചാണ് സാദിഖ് ഖാൻ വിജയം നേടിയത്. 51 കാരനായ ലേബർ പാർട്ടി നേതാവ് 2016ലാണ് ആദ്യമായി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ 55.2 ശതമാനം വോട്ട് നേടിയാണ് വിജയം.
Also read: മെക്‌സിക്കോ മെട്രോ അപകടം; മരണം 26 ആയി
ശനിയാഴ്ച രാത്രിയോടെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന്‍റെ തലസ്ഥാന നഗരത്തിലെ ആദ്യ മുസ്ലിം മേയർ കൂടിയാണ് ഖാൻ. അതേസമയം ലണ്ടൻ അസംബ്ലിയിൽ ഏറ്റവും വലിയ പാർട്ടിയായ ലേബറിനാണ് കൂടുതൽ സീറ്റുകൾ ഉള്ളത്. ലേബർ പാർട്ടി ഒമ്പത് ഇടങ്ങളില്‍ വിജയിച്ചു. ബാക്കി അഞ്ച് സീറ്റുകള്‍ കൺസർവേറ്റീവ് പാര്‍ട്ടി നേടി.