മോസ്കോ: റഷ്യയുടെ ഏക വിമാനവാഹിനി കപ്പലിൽ തീപിടിത്തം. മര്‍മാന്‍സ്ക് തുറമുഖത്ത് അറ്റകുറ്റപ്പണിക്കു കയറ്റിയിരിക്കുന്ന അഡ്മിറല്‍ കുസ്നെറ്റ്സോവില് വെല്‍ഡിംഗ് ജോലികള്‍ക്കിടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 600 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീപടര്‍ന്നു. 400 പേര് ഈ സമയം കപ്പലിലുണ്ടായിരുന്നു.
1985ല്‍ കമ്മീഷന് ചെയ്ത ഈ കപ്പല്‍ രണ്ട് വര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണിക്കായി കയറ്റിയത്. കപ്പൽ സിറിയന്‍ ആഭ്യന്തരയുദ്ധത്തിലടക്കം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.