കീവ് : യുക്രൈനെ വിഭജിക്കാൻ രാജ്യത്ത് റഷ്യ 'വ്യാജ റിപ്പബ്ലിക്കുകൾ' സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്‌കി. റഷ്യ പ്രാദേശിക നേതാക്കളെ ഭീഷണിപ്പെടുത്തുകയും ജനപ്രതിനിധികളെ സമ്മർദം ചെലുത്തുകയും കൈക്കൂലി നൽകാൻ ശ്രമിക്കുകയും ചെയ്യുകയാണ്. റഷ്യ പിടിച്ചടക്കിയ കെർസൺ ഉൾപ്പടെയുള്ള പ്രദേശങ്ങൾക്ക് ഡൊനെറ്റ്‌സ്‌കിന്‍റെയും ലുഹാൻസ്‌കിന്‍റെയും അവസ്ഥ ഉണ്ടാകരുതെന്നും സെലൻസ്‌കി പറഞ്ഞു.
Also Read: റഷ്യ ബന്ദിയാക്കിയ മെലിറ്റോപോൾ മേയറുടെ മോചനം; ഇസ്രായേൽ മധ്യസ്ഥത തേടി യുക്രൈൻ
290,000 ജനസംഖ്യയുള്ള തെക്കൻ നഗരമായ കെർസണിലെ സിറ്റി കൗൺസിൽ അംഗങ്ങൾ ശനിയാഴ്ച പുതിയ കപട റിപ്പബ്ലിക്കിനുള്ള പദ്ധതികൾ നിരസിച്ചുവെന്നും റഷ്യൻ അനുകൂല വിഘടനവാദികൾ 2014 മുതൽ കിഴക്കൻ പ്രദേശങ്ങളിൽ യുക്രൈൻ സേനയുമായി പോരാടാൻ തുടങ്ങിയെന്നും സെലൻസ്‌കി പറഞ്ഞു.