കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിക്കാൻ രണ്ട് ദിവസമായി റഷ്യൻ സൈന്യം നടത്തുന്ന ശക്തമായ ആക്രമണം പ്രതിരോധിച്ച് യുക്രൈൻ സൈന്യം. കീവിലും യുക്രൈനിന്‍റെ തെക്കൻ മേഖലയിലുമാണ് ഇപ്പോൾ ശക്തമായ പോരാട്ടം നടക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്‌ലാദ്‌മിർ സെലൻസ്‌കിയുടെ ഉപദേശകൻ മൈക്കലോ പോഡോലിയാക്കിനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
-
Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022 " class="align-text-top noRightClick twitterSection" data="
">Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022
റഷ്യൻ സൈന്യത്തിന്റെ ചെറുസംഘങ്ങൾ കീവിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുക്രേനിയൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെർസണിലും കരിങ്കടൽ തുറമുഖങ്ങളായ മൈക്കോലൈവ്, ഒഡെസ, മരിയുപോളിന് ചുറ്റുമുള്ള തുറമുഖങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നതായി മൈക്കലോ പോഡോലിയാക് വ്യക്തമാക്കി.
also read: തെലങ്കാനയിൽ ഹെലികോപ്റ്റർ തകർന്നു വീണു ; രണ്ട് മരണം
അതിനിടെ, റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുമെന്ന പ്രസ്‌താവനയുമായി യുക്രേനിയൻ പ്രസിഡന്‍റ് വ്‌ളാദ്‌മിർ സെലെൻസ്‌കി വീണ്ടും രംഗത്തെത്തി. കീവ് നഗരത്തിലെ തെരുവിൽ റെക്കോർഡു ചെയ്‌ത വീഡിയോയിൽ, താൻ നഗരം വിട്ടിട്ടില്ലെന്ന് സെലെൻസ്‌കി പറഞ്ഞു. യുക്രൈൻ സൈന്യം ആയുധങ്ങൾ താഴെയിടുമെന്ന റഷ്യൻ വാദങ്ങൾ സെലൻസ്‌കി തള്ളിക്കളഞ്ഞു. "നമ്മുടെ ആയുധം നമ്മുടെ സത്യമാണ്, ഇത് നമ്മുടെ ഭൂമിയാണ്, നമ്മുടെ രാജ്യമാണ്, നമ്മുടെ കുട്ടികളാണ് എന്നതാണ് നമ്മുടെ സത്യം. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും, സെലൻസ്‌കി വീഡിയോയില്‍ പറഞ്ഞു.