ETV Bharat / international

ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ ; ഫ്രീഡം സ്ക്വയറില്‍ മിസൈല്‍ ആക്രമണം - കീവ് റഷ്യ വളഞ്ഞു

കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു

Russia attack Ukrain  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia Ukraine Conflict  Russia Ukraine War Crisis  russia declares war on ukraine  Russia Ukraine live news  russian forces escalate attacks  ukraine civilian areas attacked  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  രഷ്യ യുക്രൈന്‍ ആക്രമണം  യുക്രൈന്‍ ടെലിവിഷന്‍ ടവര്‍ തകർത്തു  കീവ് റഷ്യ ആക്രമണം  കീവ് റഷ്യ വളഞ്ഞു  യുക്രൈന്‍ ഫ്രീഡം സ്‌ക്വയർ ആക്രമണം
ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ; കീവിലെ ടെലിവിഷന്‍ ടവര്‍ തകർത്തു
author img

By

Published : Mar 2, 2022, 7:50 AM IST

കീവ് : യുക്രൈന്‍റെ ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ ഫ്രീഡം സ്ക്വയറിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായി. കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. ഫ്രീഡം സ്ക്വയറിലുണ്ടായ ആക്രമണം റഷ്യൻ ഭരണകൂട ഭീകരതയാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.

കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യന്‍ ഭീകരതയുടെ നഗ്നമായ പ്രകടനമാണിതെന്ന് യുക്രൈന്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍റെ രഹസ്യാന്വേഷണ ഏജൻസി ഉപയോഗിക്കുന്ന കീവിലെ പ്രക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായി റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലിവിഷന്‍ ടവറിന് നേരെ ആക്രമണമുണ്ടായത്.

ഒരു ടിവി കൺട്രോൾ റൂമും പവർ സബ്‌സ്റ്റേഷനുമാണ് തകർത്തത്. ആക്രമണത്തെ തുടര്‍ന്ന് ചില യുക്രൈന്‍ ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ടെലിവിഷന്‍ ടവറിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ബാബി യാർ ഹോളോകോസ്റ്റ് സ്‌മാരക പ്രദേശത്തും ശക്തമായ മിസൈൽ ആക്രമണമുണ്ടായതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. ഒരു ജൂത സെമിത്തേരിക്ക് കേടുപാടുകൾ സംഭവിച്ചു.

  • A video shows Russian military strikes hit a television tower near Kyiv, affecting access to Ukrainian TV channels. The attack comes as Russia continues to warn of an escalation on Ukraine's capital city. CNN's chief international correspondent @clarissaward reports. pic.twitter.com/lqY0oLkmEG

    — CNN (@CNN) March 1, 2022 " class="align-text-top noRightClick twitterSection" data=" ">

Also read: റഷ്യ - യുക്രൈൻ സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക്? മുന്നറിയിപ്പുമായി റഷ്യൻ വിദേശകാര്യമന്ത്രി

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ മരണ സംഖ്യ ലഭ്യമല്ല. 5,000ത്തിലധികം റഷ്യൻ സൈനികർ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ യുക്രൈന്‍ പുറത്ത് വിട്ടിട്ടില്ല.

  • #Ukraine: CPJ is deeply disturbed by the Russian military’s attack on television infrastructure in Kyiv, which threatens to deprive Ukrainians of information at a time when it is desperately needed.https://t.co/46kTGuJo06

    — Committee to Protect Journalists (@pressfreedom) March 1, 2022 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യുക്രൈനിലെ ജനവാസ മേഖലയില്‍ റഷ്യ വ്യോമ, പീരങ്കി ആക്രമണം വർധിപ്പിച്ചതായി ബ്രിട്ടന്‍റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഖാർകീവ്, കെർസൺ, മരിയുപോൾ എന്നീ മൂന്ന് നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പ്രദേശവാസികള്‍ ഉടന്‍ കീവ്‌ ഒഴിഞ്ഞ് പോകണമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • Barbaric Russian missile strikes on the central Freedom Square and residential districts of Kharkiv. Putin is unable to break Ukraine down. He commits more war crimes out of fury, murders innocent civilians. The world can and must do more. INCREASE PRESSURE, ISOLATE RUSSIA FULLY! pic.twitter.com/tN4VHF1A9n

    — Dmytro Kuleba (@DmytroKuleba) March 1, 2022 " class="align-text-top noRightClick twitterSection" data=" ">

ഏകദേശം 660,000 പേര്‍ യുക്രൈനില്‍ നിന്ന് കൂട്ടപ്പലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ട്. യുഎന്‍ പുറത്തുവിട്ട കണക്ക് പ്രകാരം, 136 സാധാരണക്കാരാണ് ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യഥാർഥ എണ്ണം ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.