കീവ് : പടിഞ്ഞാറന്‍ കീവിലെ ഒഖ്‌തിര്‍ക്കയില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ആറുവയസുകാരന്‍ ഉള്‍പ്പടെ ഏഴ് മരണം. പ്രാദേശിക ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒന്‍പത് നിലകളുള്ള കെട്ടിടത്തിന് നേരെയാണ് ഷെല്ലാക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രിയിലൂണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരിൽ രണ്ട് കൗമാരക്കാരും മൂന്ന് മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്നും കീവിലെ ഒഖ്‌മത്ഡിറ്റ് ആശുപത്രിയിലെ (Okhmatdyt Hospital) ഡോക്‌ടര്‍ സെർഹി ചെർനിസുക്ക് പറഞ്ഞു. കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
ALSO READ l ഖാര്‍കിവില്‍ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു ; യുക്രൈനില്‍ വന്‍ കെടുതികള്‍ വിതച്ച് റഷ്യന്‍ ആക്രമണങ്ങള്‍
80 പേരെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും പ്രാദേശിക ഭരണകൂടം സംഭവശേഷം അറിയിച്ചു. ബുധനാഴ്ച റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം 64 യുക്രൈന്‍ പൗരരായ സാധാരണക്കാര്‍ കൊല്ലപ്പെടുകയും 176 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് യുഎന്‍ സ്ഥിരീകരിച്ചിരുന്നു.