കീവ് : യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. ഖാർകീവിനും കീവിനും ഇടയിലുള്ള നഗരമായ ഒഖ്‌തിർക്കയിലെ സൈനിക താവളം റഷ്യ പീരങ്കി ഉപയോഗിച്ച് തകർത്തു. ആക്രമണത്തില്‍ 70 ലേറെ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു.
അക്രമണത്തില്‍ തകര്‍ന്ന നാല് നില കെട്ടിടത്തിന്‍റെ ഫോട്ടോകൾ മേഖല തലവന്‍ ദിമിത്രോ ഷിവിറ്റ്സ്‌കി പോസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച നടന്ന ആക്രമണത്തില്‍ നിരവധി റഷ്യൻ സൈനികരും ചില പ്രദേശവാസികളും കൊല്ലപ്പെട്ടെന്ന് ഷിവിറ്റ്സ്‌കി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
-
Russian military convoy north of Kyiv stretches for 40 miles -Maxar https://t.co/l1FohWbvpI pic.twitter.com/F55X0SncjB
— Reuters World (@ReutersWorld) March 1, 2022 " class="align-text-top noRightClick twitterSection" data="
">Russian military convoy north of Kyiv stretches for 40 miles -Maxar https://t.co/l1FohWbvpI pic.twitter.com/F55X0SncjB
— Reuters World (@ReutersWorld) March 1, 2022Russian military convoy north of Kyiv stretches for 40 miles -Maxar https://t.co/l1FohWbvpI pic.twitter.com/F55X0SncjB
— Reuters World (@ReutersWorld) March 1, 2022
കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കീവിന്‍റെ വടക്ക് ഭാഗത്തായി 40 മൈൽ വരെ നീണ്ടുകിടക്കുന്ന റഷ്യൻ സേനയുടെ വാഹനവ്യൂഹത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
Also read: 'അവര്‍ ചാരന്‍മാര്‍' ; ഐക്യരാഷ്ട്രസഭയുടെ 12 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി അമേരിക്ക
കീവിന്‍റെ മധ്യഭാഗത്ത് നിന്ന് 17 മൈൽ (25 കിലോമീറ്റർ) അകലെയായി ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങി വിപുലമായ വാഹനവ്യൂഹത്തിന്‍റെ ദൃശ്യമാണ് ചിത്രത്തിലുള്ളത്. അതേസമയം, റഷ്യയുടെ ആക്രമണങ്ങളെ നേരിടാന്‍ യുക്രൈന് സഹായവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി.
-
Australia has decided to provide Ukraine with $50 million in missiles, ammunition and other military hardware to fight Russian invaders. Prime Minister Scott Morrison last week had promised only non-lethal military equipment. https://t.co/8G1luVyZjX
— The Associated Press (@AP) March 1, 2022 " class="align-text-top noRightClick twitterSection" data="
">Australia has decided to provide Ukraine with $50 million in missiles, ammunition and other military hardware to fight Russian invaders. Prime Minister Scott Morrison last week had promised only non-lethal military equipment. https://t.co/8G1luVyZjX
— The Associated Press (@AP) March 1, 2022Australia has decided to provide Ukraine with $50 million in missiles, ammunition and other military hardware to fight Russian invaders. Prime Minister Scott Morrison last week had promised only non-lethal military equipment. https://t.co/8G1luVyZjX
— The Associated Press (@AP) March 1, 2022
50 മില്യൺ ഡോളറിന്‍റെ മിസൈലുകളും വെടിക്കോപ്പുകളും മറ്റ് സൈനിക ഹാർഡ്‌വെയറുകളും ഓസ്‌ട്രേലിയ യുക്രൈന് നൽകും. യുക്രൈന് അത്യാധുനിക സൈനിക ഉപകരണങ്ങൾ നൽകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയോടും യുക്രൈന്‍ കൂടുതൽ സൈനിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.