മോസ്‌കോ: റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,803 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,428,239(0.22%) ആയി. ലക്ഷണങ്ങളില്ലാത്ത 1,170 കേസുകൾ (11.9%) റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയിൽ മോസ്കോയിൽ മാത്രം 1,934 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇത് 1,201 ആയിരുന്നു.
രാജ്യത്ത് 460 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93,824 ആയി. 12,061 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,037,036 ആയി ഉയർന്നു.