മോസ്കോ: റഷ്യയിൽ ആശങ്ക ഉയർത്തി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. രാജ്യത്തെ കൊവിഡ് നിരക്ക് 0.33 ശതമാനമായി ഉയര്‍ന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,611 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം 5,316,826 ആയി.
85 പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യ തലസ്ഥാനമായ മോസ്‌കോയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 8,305 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. മോസ്‌കോ പ്രദേശത്ത് 1,638 ഉം സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 1,019 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Also read: 'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം തുടരും' ; മെഡിക്കൽ വർക്കേഴ്‌സ് ദിനത്തിൽ പുടിൻ
കൊവിഡ് ബാധിച്ച് 450 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1,29,361 ആയി ഉയര്‍ന്നു. അതേസമയം, 8,629 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,869,972 ആയി.