മോസ്കോ: ജൈവായുധങ്ങൾ പ്രയോഗിച്ചതിനുള്ള തെളിവുകൾ കീവ് ഭരണകൂടം നശിപ്പിക്കുന്നതായി സ്ഥിരീകരിച്ച് മോസ്‌കോ. ഇത് സംബന്ധിച്ച് യുക്രൈനിലെ സൈനിക നടപടിക്കിടെ വെളിപ്പെടുത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ പ്രതിരോധ വകുപ്പാണ് ഇതിന് ധനസഹായം നൽകിയതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ആരോപിച്ചു.
യുക്രൈൻ ആണവ കേന്ദ്രങ്ങളെ പിന്തുണച്ചുകൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ, റഷ്യയും യുക്രൈനും ഉൾപ്പെടെ യൂറോപ്പിലെ മുഴുവൻ പൗരർക്കും ഭീഷണി ഉയർത്തുകയാണെന്നും അവർ പറഞ്ഞു. സ്വന്തം ആണവ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന പ്രവണത ഇതിനകം യുക്രൈൻ നേതൃത്വത്തിന്‍റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. കീവും സെലെൻസ്‌കിയുടെ അമേരിക്കൻ യജമാനന്മാരും നാറ്റോയിലെ യുഎസ് സാമന്തന്മാരുമെല്ലാം ഇതിന് കുറ്റക്കാരാണ്. ഇവരുടെ പിന്തുണകളൊന്നുമില്ലാതെ ഇത്തരം പ്രകോപനങ്ങൾ വെറും അർഥശൂന്യമാണ്.
സെലൻസ്‌കിയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനിലെയും റഷ്യയിലെയും മാത്രമല്ല യൂറോപ്പിലെ മുഴുവൻ പൗരരുടെയും ജീവൻ അപകടത്തിലാക്കുന്നുവെന്നും മരിയ സഖരോവ കൂട്ടിച്ചേർത്തു.
ALSO READ: യുക്രൈനില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുനേരെ 18 ആക്രമണങ്ങള്‍ ; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന