ETV Bharat / international

എലിസബത്ത് രാജകുമാരിക്ക് ആഘോഷങ്ങളില്ലാതെ പിറന്നാള്‍

author img

By

Published : Apr 21, 2020, 5:22 PM IST

രാജ്യത്തെ ജനങ്ങളെ പോലെ ജന്മദിനത്തിൽ രാജ്ഞിയും ക്വാറന്‍റൈനിൽ തുടരും. എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വിൻഡ്‌സർ കാസിലിലാണ് ക്വാറന്‍റൈനിൽ കഴിയുന്നത്.

Queen Elizabeth II celebrates her birthday  Queen Elizabeth birthday  Queen Elizabeth II truns 94  UK Queen birthday
എലിസബത്ത് രാജകുമാരി

ലണ്ടൻ: പതിവ് ആഘോഷ പരിപാടികള്‍ മാറ്റിവെച്ച് എലിസബത്ത് രാജ്ഞിയുടെ 94-ാം പിറന്നാള്‍. ടെലിവിഷനിലൂടെ ബ്രിട്ടനെ അഭിസംബോധന ചെയ്ത രാജ്ഞി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ചു. ജനങ്ങൾ എല്ലാം അച്ചടക്കം പാലിക്കണമെന്നും കൊറോണ വൈറസ് എന്ന മഹാമരിയെ മറികടക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യർഥിച്ചു.

രാജ്യത്തെ ജനങ്ങളെ പോലെ ജന്മദിനത്തിൽ രാജ്ഞിയും ക്വാറന്‍റൈനിൽ തുടരും. എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വിൻഡ്‌സർ കാസിലിലാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് കുറച്ച് പരിചാരകര്‍ മാത്രമാണ് രാജ്ഞിയോടൊപ്പെം ഉള്ളത്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചിരുന്നു.

എലിസബത്ത് രാജകുമാരി ജനങ്ങളോട് സംസാരിക്കുന്നു

ബ്രിട്ടീഷ് ചക്രവർത്തിയുടെ ഭരണത്തിലെ വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് എലിസബത്ത് രാജ്ഞി കടന്ന് പോകുന്നത്. ചെറുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും സീനിയർ റോയൽ‌സ് എന്ന പദവി ഉപേക്ഷിച്ചതും ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ചങ്ങാത്തത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതിയിൽ കുടുങ്ങി മകൻ ആൻഡ്രൂ രാജകുമാരൻ പൊതു ചുമതലകളിൽ നിന്ന് പിന്മാറിയതതും രാജ്ഞിക്ക് കാണേണ്ടി വന്നു.

വിവാഹമോചനം ചെയ്ത അമേരിക്കൻ യുവതി വാലസ് സിംപ്‌സണെ വിവാഹം കഴിക്കാൻ അമ്മാവൻ എഡ്വേർഡ് വോൾ പദവി ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ അവകാശിയാകുന്നത്. 1947-ൽ അവര്‍ ഫിലിപ്പ് മൗണ്ട് ബാറ്റനെ വിവാഹം കഴിക്കുകയും നാല് കുട്ടികളുടെ അമ്മയാവുകയും ചെയ്തു. തുടര്‍ന്ന് 1952-ൽ പിതാവ് ജോർജ്ജ് ആറാമന്‍റെ പെട്ടന്നുള്ള മരരണത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ രാജ്ഞിയായി അവര്‍ അധികാരമേറ്റു. തന്‍റെ ഭരണകാലത്ത് തന്നെ എല്ലാ മക്കളുടെയും വിവാഹത്തിന് എലിസബത്ത് രാജ്ഞി സാക്ഷിയായി. തുടര്‍ന്ന് ആനി രാജകുമാരിയും മാർക്ക് ഫിലിപ്സും തമ്മിലുള്ള പരസ്യമായ വേർപിരിയലിനും രാജ്ഞി സാക്ഷിയായി. ആൻഡ്രൂ രാജകുമാരനും സാറയും, ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ള വേര്‍പിരിയലിനും അവര്‍ സാക്ഷ്യം വഹിച്ചു.

1997 ൽ ലോകത്തെയും രാജകുടുംബത്തെയും നടുക്കി പാരീസിൽ ഉണ്ടായ വാഹനാപകടത്തിൽ ഡയാന രാജകുമാരി മരിച്ചു. അന്നത്തെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് സമൂഹത്തിനോട് പറയാൻ ആ രാജകുടുംബത്തിനായില്ല. തുടര്‍ന്ന് രാജകുടുംബത്തിന്‍റെ പ്രശസ്തി കുറഞ്ഞു. എന്നാൽ പിന്നീട് നടന്ന ഒരു പ്രസംഗത്തിൽ ഡയാനയോടുള്ള ആദരവിനെക്കുറിച്ച് രാജ്ഞി സംസാരിച്ചത് പൊതുജന വിരോധം ശമിപ്പിച്ചു. 2002 രാജ്ഞിയുടെ ജീവിതത്തിലെ മറ്റൊരു പ്രയാസകരമായ വർഷമായിരുന്നു. സഹോദരി മാർഗരറ്റ് രാജകുമാരി ഫെബ്രുവരിയിലും പിന്നീട് ഒരു മാസം കഴിഞ്ഞ് അമ്മ മരിക്കുന്നതതും രാജ്ഞിക്ക് കാണേണ്ടി വന്നു.

രാജ്ഞിയുടെ ചെറുമകനും സിംഹാസനത്തിന്‍റെ രണ്ടാം അവകാശിയുമായ വില്യം രാജകുമാരൻ കാതറിൻ മിഡിൽടണെ വിവാഹം ചെയ്തതോടെ രാജവാഴ്ചയ്ക്ക് ജനപ്രീതി വർധിച്ചു. 2012ൽ രാജ്ഞിയുടെ ഭരണത്തിന്‍റെ 60-ാം വാര്‍ഷിക ദിനത്തിൽ വലിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.