മോസ്കോ: ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കുകയാണെങ്കിൽ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിൻ. ' പ്രസിഡന്‍റ് സ്ഥാനത്തെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. എങ്കിലും സാധ്യത തള്ളിക്കളയുന്നില്ല. അവസരം ലഭിക്കുകയാണെങ്കൽ പ്രതീക്ഷിക്കാം', ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു.
അതോടൊപ്പം പിൻഗാമികളെ അന്വേഷിക്കാനുള്ള സമയമല്ല ഇതെന്നും മറിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും റഷ്യൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ജൂലായ് ഒന്നിന് റഷ്യ ഭരണഘടനാ ഭേദഗതികളെക്കുറിച്ച് റഫറണ്ടം അവതരിപ്പിക്കും. ഇത് പാസായാൽ 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുടിന് സാധിക്കും.