ലണ്ടന്‍: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ബ്രിട്ടണില്‍ റസ്റ്റോറന്‍റുകള്‍, തിയേറ്ററുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ അടച്ചിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുവേദികള്‍ എല്ലാം അടച്ചിടണമെന്നാണ് നിര്‍ദേശം. വീണ്ടുമൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനങ്ങൾ തുറക്കരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ഹോട്ടലുകള്‍ ഭക്ഷണം നല്‍കിത്തുടങ്ങണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അവശ്യ യാത്രക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കുക. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 177 മരണമാണ് ബ്രിട്ടണില്‍ റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് 40 പേരാണ് ബ്രിട്ടണില്‍ മരിച്ചത്.