വത്തിക്കാൻ സിറ്റി: ലോക്ക് ഡൗൺ നീക്കിയാലും ജാഗ്രത തുടരണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയതുമൂലം സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപ്പാപ്പയുടെ അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ഇന്ന് എത്തിയത്. സർക്കാർ നിയമങ്ങൾ പാലിക്കണമെന്നും വൈറസ് ബാധ പ്രതിരോധിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. ദൈവത്തിന്‍റെ സഹായത്താൽ കൊവിഡിന്‍റെ പിടിയിൽ നിന്നും നമ്മൾ രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ എത്ര പേരുടെ ജീവനാണ് നിരന്തരം വൈറസ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ക്വയറിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഒരു രാജ്യത്തിനെയും കുറിച്ച് പരാമർശിച്ചിട്ടില്ല. സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ ജനാലക്കരികില്‍ നിന്നാണ് മാർപ്പാപ്പ ജനങ്ങൾക്ക് അനുഗ്രഹം നൽകിയത്.
ലോക്ക് ഡൗൺ നീക്കിയാലും ജാഗ്രത തുടരണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ - St. Peter's Square
ഇറ്റലിയിൽ ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയതുമൂലം സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപ്പാപ്പയുടെ അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ഇന്ന് എത്തിയത്.