ETV Bharat / international

'പാസ്റ്റര്‍ ബോണസ്’ അപ്രസക്തം ; 'പ്രേഡിക്കേറ്റ് ഇവാഞ്ചലിയം' പുറത്തിറക്കി ഫ്രാൻസിസ് മാർപാപ്പ

പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ 1988ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ രചിച്ച‘പാസ്റ്റര്‍ ബോണസ്’ എന്ന ഭരണഘടന അപ്രസക്തമാവുകയാണ്

reform of the Holy See bureaucracy  Pope Francis releases reform of Vatican bureaucracy  Pope Francis releases long awaited reform of Vatican bureaucracy  വത്തിക്കാൻ ബ്യൂറോക്രസിയുടെ പരിഷ്‌കാര രേഖ പുറത്തിറക്കി ഫ്രാൻസിസ് മാർപാപ്പ  ഫ്രാൻസിസ് മാർപാപ്പ ഭരണഘടന  പ്രേഡിക്കേറ്റ് ഇവാഞ്ചലിയം അഥവ സുവിശേഷം പ്രഘോഷിക്കുക  ഹോളി സീ ബ്യൂറോക്രസി പരിഷ്‌കാര രേഖ
വത്തിക്കാൻ ബ്യൂറോക്രസിയുടെ പരിഷ്‌കാര രേഖ പുറത്തിറക്കി ഫ്രാൻസിസ് മാർപാപ്പ
author img

By

Published : Mar 19, 2022, 9:56 PM IST

റോം : ദീർഘകാലമായി കാത്തിരുന്ന, ഫ്രാൻസിസ് മാർപാപ്പയുടെ ഹോളി സീ ബ്യൂറോക്രസി പരിഷ്‌കാരങ്ങൾ വ്യക്തമാക്കുന്ന രേഖ പുറത്തിറക്കി വത്തിക്കാൻ. 1988ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ രചിച്ച സ്ഥാപക ഭരണഘടനയായ 'പാസ്റ്റർ ബോണസി'ന് പകരമാണ് 'പ്രേഡിക്കേറ്റ് ഇവാഞ്ചലിയം' (സുവിശേഷം പ്രഘോഷിക്കുക) എന്ന തലക്കെട്ടില്‍ 54 പേജുള്ള പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്‍റെ ഒമ്പതാം വാർഷികവും വിശുദ്ധ ജോസഫിന്‍റെ തിരുനാൾ ദിനവുമായ ഇന്നാണ് (19.03.2022) രേഖ പുറത്തിറക്കിയത്.

ALSO READ: യുക്രൈനില്‍ മാരകശേഷിയുള്ള കിന്‍ഷല്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് റഷ്യ

ബൃഹത്തായതും കാര്യക്ഷമമല്ലാത്തതുമായ വത്തിക്കാൻ ബ്യൂറോക്രസിയെ നവീകരിക്കുമെന്ന വാഗ്‌ദാനത്തോടെ 2013ലാണ് മാർപാപ്പയായി ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിനുശേഷം കർദിനാൾ ഉപദേശകരുടെ കാബിനറ്റിനെയും അദ്ദേഹം നിയമിച്ചു. ഓഫിസുകൾ ഏകീകരിക്കുകയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് വർഷങ്ങളായി പല പരിഷ്‌കരണ പ്രവർത്തനങ്ങളും ഫ്രാൻസിസ് മാർപാപ്പ ക്രമേണ കൊണ്ടുവന്നു.

അതേസമയം പുതിയ പരിഷ്‌കരണ രേഖയുടെ പ്രസിദ്ധീകരണം നിലവിൽ ഇറ്റാലിയൻ ഭാഷയിൽ മാത്രമാണ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജൂൺ മാസത്തോടെ ഭരണഘടന പ്രാബല്യത്തിൽ വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.