ETV Bharat / international

നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യാനാകാതെ പാകിസ്ഥാൻ - പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അറസ്റ്റ് നടപ്പാക്കാൻ സഹായിക്കണമെന്ന് ലണ്ടനിലെ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നു.

Pakistan  Nawaz Sharif arrest warrant in UK  Islamabad High Court  Nawaz Sharif  നവാസ് ഷെരീഫ്  ജാമ്യമില്ല അറസ്റ്റ് വാറണ്ട്  ലണ്ടൻ  പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
നവാസ് ഷെരീഫിനെതിരെ അറസ്റ്റ് ചെയ്യാനാകാതെ പാകിസ്ഥാൻ
author img

By

Published : Oct 4, 2020, 4:31 PM IST

ലണ്ടൻ: മുൻ പ്രധാനമന്ത്രിയും പിഎംഎൽ (എൻ) മേധാവിയുമായ നവാസ് ഷെരീഫിനെതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട് പാകിസ്ഥാൻ. കഴിഞ്ഞ വർഷം നവംബറിൽ വൈദ്യചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ നവാസ് ഷെരീഫിന് അനുമതി നൽകിയിരുന്നു. ഈ സഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത്. പാകിസ്ഥാന്‍റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിൽ ഏർപ്പെടില്ലെന്ന് ബ്രിട്ടീഷ് സർക്കാർ പാകിസ്ഥാൻ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ഷെരീഫിന്‍റെ അറസ്റ്റ് വാറണ്ടിൽ ഒപ്പിടാൻ ഒരു മാസത്തോളം പാകിസ്ഥാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. അറസ്റ്റ് നടപ്പാക്കാൻ സഹായിക്കണമെന്ന് ലണ്ടനിലെ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ വൈദ്യചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ച നവാസ് ഷെരീഫ് കോടതിയിൽ ഹാജരാകാതിരുന്നതിനെ ഇസ്ലാമാബാദ് ഹൈക്കോടതി വിമശിച്ചിരുന്നു.

അതേസമയം, ഷെരീഫിനെ എത്രയും വേഗം തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയിരുന്നു. കോടതിയെ അറിയിക്കാതെ ഷെരീഫിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ ഐഎച്ച്സി രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.