ലണ്ടൻ: വംശീയ അസമത്വത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിന്‍റെ ഭാഗമായി ഓക്‌സ്‌ഫോഡിലെ പ്രശസ്തമായ ഓറിയൽ കോളജിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായെത്തി. കൊളോണിയലിസത്തെയും വർഗീയതയെയും പ്രതിനിധീകരിക്കുന്ന സെസിൽ റോഡ്‌സിന്‍റെ സാമ്രാജ്യത്വ പ്രതിമ നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തിലധികം ആളുകളുടെ ഒപ്പുകൾ ശേഖരിച്ച ഓൺലൈൻ പരാതിയും അവർ സമർപ്പിച്ചു. ഞായറാഴ്ച ബ്രിസ്റ്റളിൽ നടന്ന 'ബ്ലാക്ക് ലീവ്സ് മാറ്റർ' പ്രകടനത്തിന് ശേഷമാണ് പ്രക്ഷോഭകർ ഓറിയൽ കോളജിൽ ഒത്തുകൂടിയത്. ബ്രിസ്റ്റളിൽ അടിമ കച്ചവടക്കാരൻ ആയിരുന്ന എഡ്വേർഡ് കോൾസ്റ്റണിന്‍റെ പ്രതിമ തകർത്ത് സമീപത്തെ തുറമുഖത്തേക്ക് അവർ വലിച്ചെറിഞ്ഞിരുന്നു.
അതുപോലെ പതിനെട്ടാം നൂറ്റാണ്ടിലെ അടിമ കച്ചവടക്കാരൻ റോബർട്ട് മില്ലിഗന്‍റെ പ്രതിമ ലണ്ടനിലെ ഡോക്ക്ലാൻഡിൽ നിന്ന് നീക്കംചെയ്തു. ഇത്തരത്തിലുള്ള സാമ്രാജ്യത്വ ശക്തികളുടെ പ്രതിമകൾ ഇനിയും ബ്രിട്ടന്‍റെ തെരുവുകളിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ടെന്ന് ലണ്ടനിലെ മേയർ പ്രഖ്യാപിച്ചു.
വംശീയവെറിയുടെ പ്രതീകങ്ങളെ തുടച്ചുമാറ്റി ലണ്ടൻ
അടിമ കച്ചവടക്കാരായിരുന്ന നിരവധിയാളുകളുടെ പ്രതിമകളാണ് ഇതിനോടകം പ്രതിഷേധക്കാർ തകർത്തത്