ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,982 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1,002,662 ആണ്. 451 പുതിയ കൊവിഡ് മരണങ്ങളും അർജന്‍റീനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 26,716 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണത്തിൽ അർജന്‍റീന ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. യുഎസ്, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നിവയാണ് ഇതിനകം ഒരു ദശലക്ഷം കൊവിഡ് -19 കേസുകൾ മറികടന്ന മറ്റ് രാജ്യങ്ങൾ.
10 ലക്ഷം കടന്ന് അർജന്‍റീനയിലെ കൊവിഡ് ബാധിതർ - COVID-19 cases now confirmed in Argentina
രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 26,716 ആയി