പാരിസ്: നോത്ര്‌ദാം കത്തീഡ്രലില്‍ ഇത്തവണ പാതിരാ കുര്‍ബാന നടന്നില്ല. കഴിഞ്ഞ ഏപ്രിലിലെ തീപിടിത്തത്തില്‍ കത്തീഡ്രലിലെ ഗോപുരവും മേല്‍ക്കൂരയും കത്തിനശിച്ചിരുന്നു.
പകരം നോത്ര്‌ദാമിലേതു പോലെ സമാനമായ ആരാധനാ പീഠമൊരുക്കി സാന്‍ഷര്‍മാ ലോക്സെറോ പള്ളിയിലാണ് കുര്‍ബാന നടത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത പള്ളിയില്‍ ഫ്രഞ്ച് വിപ്ലവ കാലത്ത് മാത്രമാണ് ക്രിസ്മസ് കുര്‍ബാന തടസപ്പെട്ടത്. 1803 ന് ശേഷം കുര്‍ബാന മുടങ്ങിയിട്ടേയില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസിപ്പടയുടെ അധിനിവേശം നടന്ന കാലത്തു പോലും പള്ളി അടച്ചിരുന്നില്ല.
പുറത്ത് നില കെട്ടി അറ്റകുറ്റപ്പണി നടത്തിവരുമ്പോഴാണ് തീപിടിത്തമുണ്ടായത്. പള്ളി പുനരുദ്ധാരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി ഫ്രഞ്ച് സര്‍ക്കാര്‍ ഫണ്ടും ചെലവാക്കുന്നുണ്ട്. സന്ദര്‍ശകരെ പള്ളിക്കകത്തേക്ക് കടത്തിവിടാന്‍ പോലും കഴിയാത്ത വിധം തകര്‍ന്ന അവസ്ഥയിലാണ് പള്ളിയെന്നാണ് അധികൃതര്‍ പറയുന്നത്. പുനര്‍ നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1163ലാണ് നോത്ര്‌ദാം പള്ളി സ്ഥാപിതമാകുന്നത്.