ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പിൽ ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അഞ്ച് ദിവസത്തെ വാദം കേൾക്കൽ യുകെ കോടതിയിലാണ് ആരംഭിച്ചത്.
ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദി വീഡിയോ കോൺഫറൻസിലൂടെയാണ് വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരായത്. സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ( 14,000 കോടി ഇന്ത്യന്‍ രൂപ ) വായ്പ്പയെടുത്ത് മുങ്ങിയ നീരവ് മോദി 2019 മാര്‍ച്ചിലാണ് പിടിയിലായത്.