ETV Bharat / international

ക്രൈസ്റ്റ്ചർച്ച് വെടിവയ്പ്പ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളിന് 21 മാസം തടവ് ശിക്ഷ - ക്രൈസ്റ്റ്ചർച്ച് വെടിവയ്പ്പ്

വംശീയവും മതപരവുമായ കാരണങ്ങൾ കൊണ്ടാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് കോടതി

ക്രൈസ്റ്റ്ചർച്ച് വെടിവയ്പ്പ്
author img

By

Published : Jun 19, 2019, 12:26 PM IST

ന്യൂസിലൻഡ്: ന്യൂസിലൻഡ് ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാൽപ്പത്തിനാലുകാരന് 21 മാസം തടവ് ശിക്ഷ. ഫിലിപ്പ് ആർപ്സി എന്ന ആൾക്കാണ് ക്രൈസ്റ്റ്ചർച്ച് കോടതി തടവ് ശിക്ഷ വിധിച്ചത്. വ്യാജ ദൃശ്യങ്ങൾ സൂക്ഷിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. മുപ്പതിലധികം ആളുകൾക്കാണ് ഇയാൾ ദൃശ്യങ്ങൾ നൽകിയതെന്നാണ് റിപ്പോർട്ട്. കൂട്ടക്കൊലയെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് കേസിൽ വാധം കേട്ട ജഡ്ജി സ്റ്റീഫൻ ഒഡ്രിസ്കോൾ പറഞ്ഞു. വംശീയവും മതപരവുമായ കാരണങ്ങൾ കൊണ്ടാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് കോടതി പറഞ്ഞു.

ക്രൈസ്റ്റ് ചർച്ച് വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ന്യൂസിലൻഡ് സർക്കാർ വ്യക്തമാക്കിയിരുന്നു. 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് കേസിലെ പ്രതിയായ ഫിലിപ്പ് ആർപ്സി ചെയ്തത്. ഈ വർഷം മാർച്ച് 15 നാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനക്കിടെ ക്രൈസ്റ്റ് ചർച്ചിൽ വെടിവെയ്പ്പുണ്ടായത്. 51 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിന്‍റെ തത്സമയ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പ്രതി ബ്രെണ്ടന്‍റ് ടാരന്‍റാണ് പുറത്തെത്തിച്ചത്.

Intro:Body:

https://www.bbc.com/news/world-asia-48671837

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.