ലണ്ടന്‍: ബ്രക്സിറ്റിൽ യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാറിന് ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രസല്‍സില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായതെന്നും ഇതിന് ശനിയാഴ്ച നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്‍റ് സമ്മേളനം അംഗീകാരം നല്‍കുമെന്നും ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ബ്രിട്ടനുമായി കരാറുണ്ടാക്കിയ വിവരം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ജീൻ ക്ലോഡ് ജൻങ്കറും സ്ഥിരീകരിച്ചു. പുതിയ കരാർ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഒരു പോലെ ഗുണം ലഭിക്കുന്ന കരാറിനാണ് രൂപം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
We’ve got a great new deal that takes back control — now Parliament should get Brexit done on Saturday so we can move on to other priorities like the cost of living, the NHS, violent crime and our environment #GetBrexitDone #TakeBackControl
— Boris Johnson (@BorisJohnson) October 17, 2019 " class="align-text-top noRightClick twitterSection" data="
">We’ve got a great new deal that takes back control — now Parliament should get Brexit done on Saturday so we can move on to other priorities like the cost of living, the NHS, violent crime and our environment #GetBrexitDone #TakeBackControl
— Boris Johnson (@BorisJohnson) October 17, 2019We’ve got a great new deal that takes back control — now Parliament should get Brexit done on Saturday so we can move on to other priorities like the cost of living, the NHS, violent crime and our environment #GetBrexitDone #TakeBackControl
— Boris Johnson (@BorisJohnson) October 17, 2019
-
The anti-democratic backstop has been abolished. The people of Northern Ireland will be in charge of the laws that they live by, and – unlike the backstop – will have the right to end the special arrangement if they so choose. #GetBrexitDone #TakeBackControl
— Boris Johnson (@BorisJohnson) October 17, 2019 " class="align-text-top noRightClick twitterSection" data="
">The anti-democratic backstop has been abolished. The people of Northern Ireland will be in charge of the laws that they live by, and – unlike the backstop – will have the right to end the special arrangement if they so choose. #GetBrexitDone #TakeBackControl
— Boris Johnson (@BorisJohnson) October 17, 2019The anti-democratic backstop has been abolished. The people of Northern Ireland will be in charge of the laws that they live by, and – unlike the backstop – will have the right to end the special arrangement if they so choose. #GetBrexitDone #TakeBackControl
— Boris Johnson (@BorisJohnson) October 17, 2019
-
Let’s take the first step.
— Boris Johnson (@BorisJohnson) October 4, 2019 " class="align-text-top noRightClick twitterSection" data="
Let’s #GetBrexitDone. pic.twitter.com/HquHzrrzWQ
">Let’s take the first step.
— Boris Johnson (@BorisJohnson) October 4, 2019
Let’s #GetBrexitDone. pic.twitter.com/HquHzrrzWQLet’s take the first step.
— Boris Johnson (@BorisJohnson) October 4, 2019
Let’s #GetBrexitDone. pic.twitter.com/HquHzrrzWQ
നിയന്ത്രണം തിരിച്ച് പിടിക്കുന്ന ഒരു പുതിയ കരാര്‍ ഞങ്ങള്‍ക്ക് ലഭിച്ചെന്നാണ് ബോറിസ് ജോണ്‍സണിന്‍റെ ട്വീറ്റ്. എന്നാല്‍ കരാറിന് യുകെ- യൂറോപ്യന്‍ പാര്‍ലമെന്‍റുകളുടെ അംഗീകാരം ആവശ്യമാണ്. എന്നാല്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റിക് പാര്‍ട്ടി കരാറിനെ അംഗീകരിച്ചില്ല. ഇനിയും കരാറിനെ പിന്തുണക്കില്ലെന്ന നിലപാടിലാണ് അവര്‍. ഇക്കാര്യം വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു.
പുതിയ തീരുമാനം ന്യായവും സന്തുലിതവുമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ജീൻ ക്ലോഡ് ജുങ്കർ പറഞ്ഞു. ഈ കരാറിനെ പിന്തുണക്കാന്‍ അതത് പാര്‍ലമെന്‍റുകളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
പുതിയ ബ്രെക്‌സിറ്റ് 'ബാക്സ്റ്റോപ്പില്‍' നിന്ന് എത്രമാത്രം മുക്തി നേടുന്നതാവുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ഐറിഷ് അതിര്‍ത്തിയിലൂടെ സാധനങ്ങളുടെ സ്വതന്ത്ര പ്രവാഹം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ബാക് സ്റ്റോപ്പ്. ഐറിഷ് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തെരേസ മേയും യൂറോപ്യൻ യൂണിയനും തമ്മിൽ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കരാറില്‍ ഡിയുകെ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. പാർലമെന്‍റിലൂടെ കരാർ നേടുന്നതിനായി ജോൺസന് ഇപ്പോൾ കടുത്ത പോരാട്ടം നേരിടേണ്ടിവരും. കരാറില്ലാത്ത ബ്രെക്സിറ്റ് രൂപീകരിക്കുന്നതില്‍ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മന്ത്രിമാര്‍ രാജി ഭീഷണിയും മുഴക്കിയിരുന്നു.