ETV Bharat / international

നെറ്റ്ഫ്ലിക്‌സും ടിക്‌ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു - നെറ്റ്ഫ്ലിക്‌സ്

ഇൻ-ആപ്പ് മെസേജിങ് സേവനങ്ങള്‍ തുടരുമെന്നും തങ്ങളുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടിയെന്നും ടിക്‌ ടോക് വ്യക്തമാക്കി.

Netflix TikTok suspends services in Russia  Netflix  TikTok  Russia ukraine war  Russia ukraine conflicts  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  നെറ്റ്ഫ്ലിക്‌സും ടിക്‌ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു  നെറ്റ്ഫ്ലിക്‌സ്  ടിക് ടോക്ക്
നെറ്റ്ഫ്ലിക്‌സും ടിക്‌ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു
author img

By

Published : Mar 7, 2022, 7:57 AM IST

Updated : Mar 7, 2022, 9:01 AM IST

മോസ്‌കോ: റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് നെറ്റ്ഫ്ലിക്‌സ് പ്രസ്താവനയിൽ അറിയിച്ചു.

റഷ്യയില്‍ ഭാവിയില്‍ നടത്താനിരുന്ന ചിത്രീകരണങ്ങളും ഏറ്റടുക്കലുകളും നിര്‍ത്തി വയ്ക്കുന്നതായി കഴിഞ്ഞ ആഴ്‌ച തന്നെ കമ്പനി അറിയിച്ചിരുന്നു. 2016ൽ റഷ്യയിൽ പ്രവര്‍ത്തനമാരംഭിച്ച നെറ്റ്ഫ്ലിക്‌സിന് 1 ദശലക്ഷം വരിക്കാരാണുള്ളത്.

സാമൂഹിക മാധ്യമമായ ടിക് ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ സായുധ സേനയെക്കുറിച്ചുള്ള "വ്യാജ വാർത്തകൾ" തടയുന്നതിനായുള്ള പുതിയ കടുത്ത നിയമങ്ങളുടെ പശ്ചാത്തലത്തില്‍ തത്സമയ സ്ട്രീമിംഗും പുതിയ കണ്ടന്‍റുകളും പ്ലാറ്റ്‌ഫോമിൽ നിന്ന് താൽക്കാലികമായി നിർത്തിവച്ചതായി ടിക് ടോക്ക് അറിയിച്ചു.

also read: 'ആക്രമണം കടുക്കും' ; യുക്രൈന് മുകളില്‍ വ്യോമ നിയന്ത്രണാവശ്യം ആവര്‍ത്തിച്ച് സെലന്‍സ്‌കി

ഇൻ-ആപ്പ് മെസേജിങ് സേവനങ്ങള്‍ തുടരുമെന്നും തങ്ങളുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടിയെന്നും ടിക്‌ ടോക് വ്യക്തമാക്കി.

റഷ്യയിൽ ഏകദേശം 36 ദശലക്ഷം ഉപയോക്താക്കളാണ് ടിക്‌ ടോക്കിനുള്ളത്. അതേസമയം സൈന്യത്തെ കുറിച്ച് തെറ്റായ പ്രചാരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിമയം റഷ്യ പാസാക്കിയിരുന്നു.

Last Updated : Mar 7, 2022, 9:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.