ജനീവ: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം ആയതോടെ ലോകരാജ്യങ്ങള്‍ എല്ലാം വലിയ ആശങ്കയിലാണ്. കഴിഞ്ഞ ഒരു ദിവസത്തെ മാത്രം കണക്കെടുത്താല്‍ ലോകത്താകമാനം 167511ത്തോളം പേര്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,903 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഗോള മരണസംഖ്യ 862ല്‍ നിന്ന് 7007 ആയി. ഇറ്റലിയില്‍ ഇന്നലെ മാത്രം മരണം 349 പേര്‍. മരണ സംഖ്യ 2,100 ആയി.
വൈറസിനോട് പോരാടുന്നതില്‍ ഏറ്റവും വലിയ പ്രതിസന്ധി നിലവില്‍ നേരിടുന്ന രാജ്യം ഇറ്റലിയാണ്. മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടു തുടങ്ങി. ലോകരാജ്യങ്ങളോട് ഇറ്റലി സഹായം അഭ്യര്‍ഥിച്ചു കഴിഞ്ഞു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ എടുത്താല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നത് ചൈനയിലാണ്. പ്രഭവ കേന്ദ്രമായ ചൈനക്ക് ശേഷം ഇറ്റലിയും. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്.