ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ തീരുമാനത്തോടുള്ള പുതിയ എംപിമാരുടെ പ്രതികരണം ഇന്നറിയാം. പ്രദേശിക സമയം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ബ്രക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടക്കും. അടുത്തവര്‍ഷം ജനുവരി 31ന് മുന്‍പ് ബ്രക്‌സിറ്റ് നടപ്പിലാക്കുമെന്നാണ് ബോറിസ് ജോണ്‍സന്‍റെ നിലപാട്. മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാര്‍ലമെന്‍റില്‍ പാസാകുമെന്നുറപ്പാണ്.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ എംപി മാര്‍ക്ക് വീണ്ടും അവസരം ലഭിക്കും. ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ ബ്രിട്ടീഷ് പാര്‍ലമെന്‍റായ ഹൗസ് ഓഫ് കോമണ്‍സില്‍ നടക്കുന്ന ചര്‍ച്ചയില്‍ എംപിമാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കാം. ഡിസംബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളുടെ ലീഡിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജയിച്ചതും, പിന്നാലെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായതും. ബ്രക്‌സിറ്റ് ഉടന്‍ നടപ്പാക്കുമെന്നാണ് തെരഞ്ഞെടുപ്പ് വാഗ്‌ദാനമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രഖ്യപിച്ചത്. ജനങ്ങളുടെ ഹിതം സര്‍ക്കാര്‍ നടപ്പാക്കുെമന്ന് ബില്‍ പാര്‍ലമെന്‍റിലെത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.
2016 ല്‍ നടന്ന ഹിതപരിശോധനയില്‍ വിജയിച്ചിട്ടും ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ബില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഹൗസ് ഓഫ് കോമണ്‍സില്‍ പരാജയപ്പെട്ടതോടെയാണ് മേ രാജിവച്ചത്. പിന്നാലെ അധികാരത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ ബ്രക്‌സിറ്റില്‍ തെരേസ മേയുടേതിന് സമാനമായ നിലപാടാണ് സ്വീകരിച്ചത്.