കീവ്: റഷ്യ കീഴടക്കിയ മെലിറ്റോപോൾ നഗരത്തിന്‍റെ മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി യുക്രൈൻ. പ്രസിഡന്‍റ് സെലൻല്‌കിയുടെ ഓഫിസ് ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ വെള്ളിയാഴ്‌ച രാത്രി സമൂഹമാധ്യമം വഴി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് യുക്രൈൻ പാർലമെന്‍റും സംഭവം സ്ഥിരീകരിച്ചു. റഷ്യയുടെ 10 അംഗ സംഘമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും ശത്രുസൈന്യവുമായി സഹകരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായും പാർലമെന്‍റ് ഒദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
-
❗ Warning ❗
— Verkhovna Rada of Ukraine (@ua_parliament) March 11, 2022 " class="align-text-top noRightClick twitterSection" data="
A group of 10 occupiers kidnapped the mayor of #Melitopol (Zaporizhzhya region) Ivan Fedorov. He refused to cooperate with the enemy.#StopRussia #StopPutin
👇 pic.twitter.com/nV6OPlbGfh
">❗ Warning ❗
— Verkhovna Rada of Ukraine (@ua_parliament) March 11, 2022
A group of 10 occupiers kidnapped the mayor of #Melitopol (Zaporizhzhya region) Ivan Fedorov. He refused to cooperate with the enemy.#StopRussia #StopPutin
👇 pic.twitter.com/nV6OPlbGfh❗ Warning ❗
— Verkhovna Rada of Ukraine (@ua_parliament) March 11, 2022
A group of 10 occupiers kidnapped the mayor of #Melitopol (Zaporizhzhya region) Ivan Fedorov. He refused to cooperate with the enemy.#StopRussia #StopPutin
👇 pic.twitter.com/nV6OPlbGfh
ശനിയാഴ്‌ച പുറത്തുവിട്ട വീഡിയോയിലൂടെ, റഷ്യ മേയറെ ബന്ദിയാക്കിയതായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിർ സെലൻസ്‌കിയും സ്ഥിരീകരിച്ചു. ആക്രമണം 17-ാം ദിവസവും തുടരുന്ന യുക്രൈനിൽ റഷ്യ ഭീകര തന്ത്രങ്ങൾ അവലംബിക്കുകയാണെന്നും സെലൻസ്‌കി ആരോപിച്ചു.
തട്ടിക്കൊണ്ടുപോകലിനെ അപലപിച്ച യുക്രൈൻ വിദേശകാര്യ മന്ത്രാലയം, ഇവാൻ ഫെഡെറോവിനെയും രാജ്യത്തെ മറ്റ് പൗരരെയും തട്ടിക്കൊണ്ടുപോയതിനെതിരെ അന്താരാഷ്‌ട്ര സമൂഹത്തോട് ഉടനടി പ്രതികരിക്കാനും, യുക്രൈൻ ജനതക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്‌ക്കുമേൽ സമ്മർദം വർധിപ്പിക്കാനും ആവശ്യപ്പെട്ടു. യുക്രൈന്‍റെ തെക്കുഭാഗത്തുള്ള നഗരമാണ് മെലിറ്റോപോള്‍. റഷ്യൻ അധിനിവേഷത്തിന്‍റെ രണ്ടാം ദിനമായ ഫെബ്രുവരി 25ന് റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചു.
ALSO READ:യുക്രൈൻ ജൈവായുധങ്ങൾ നശിപ്പിക്കുന്നത് അമേരിക്കയുടെ സഹായത്തോടെ; സ്ഥിരീകരിച്ച് റഷ്യ