ആന്‍റിഗ്വ: തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചവരുടെ പേര് ആന്‍റിഗ്വ പൊലീസിനോട് വെളിപ്പെടുത്തി പിഎൻബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സി. 2021 മെയ് 23 ന് ആന്റിഗ്വയിൽ നിന്ന് മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചിരുന്നു. തട്ടിക്കൊണ്ട് പോയവരുടെ പേരുകൾ ചോക്‌സിയുടെ അഭിഭാഷകർ പൊലീസിന് കൈമാറിയതായി ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ അറിയിച്ചു. കൂടാതെ ക്യൂബയിലേക്ക് രക്ഷപ്പെടാൻ ചോക്സി പദ്ധതിയിട്ടിരുന്നതായി തെളിവുകളുണ്ടെന്നും ഗാസ്റ്റൺ ബ്രൗൺ കൂട്ടിച്ചേർത്തു .
READ MORE:വായ്‌പാ തട്ടിപ്പ് കേസ്: മെഹുൽ ചോക്‌സിയെ ആന്‍റിഗ്വയിലേക്ക് കൈമാറണമെന്ന് അഭിഭാഷകൻ
പിഎന്‍ബി തട്ടിപ്പ് പുറത്താകുന്നതിന് തൊട്ടുമുമ്പ് ഇന്ത്യവിട്ട ചോക്സി ആന്‍റിഗ്വ പൗരത്വം നേടി കഴിയുകയായിരുന്നു. അവിടെനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയില്‍ പിടിയിലായത്. അതിനിടെ, ചോക്സിയെ ഇന്ത്യയിലെത്തിക്കാന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ ഡോമിനിക്കയിലെത്തിയ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ സംഘം വെറുംകൈയോടെ മടങ്ങിയിരുന്നു. ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയം പരിഗണിക്കുന്ന ഹര്‍ജി ഡൊമിനിക്ക ഹൈക്കോടതി മാറ്റിവച്ചതിനെ തുടര്‍ന്നാണിത്. ഹര്‍ജി അടുത്തമാസം മാത്രമെ പരിഗണിക്കാനിടയുള്ളു എന്നാണ് സൂചന. അതുവരെ ചോക്സി ഡൊമിനിക്കയില്‍ തുടര്‍ന്നേക്കും.