ന്യൂഡല്‍ഹി : യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് വിവരങ്ങളും സഹായവും നൽകുന്നതിനായി കൺട്രോൾ റൂം സ്ഥാപിച്ചു. റഷ്യ - യുക്രൈന്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടി.
ഇതോടനുബന്ധിച്ച് യുക്രൈനിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ഇന്ത്യയിലേക്കെത്തുന്നതിനായി ഏറ്റവും നേരത്തെ ലഭ്യമായതും സൗകര്യപ്രദവുമായ വിമാനങ്ങള്‍ ബുക്ക് ചെയ്യണമെന്നും കൈവിലെ ഇന്ത്യൻ എംബസി പ്രസ്‌താവനയില്‍ അറിയിച്ചു.
യുക്രൈനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ലഭ്യമല്ലാത്തതിനെ കുറിച്ച് നിരവധി ഫോണ്‍ കോളുകൾ ലഭിക്കുന്നുണ്ട്. അധിക ആവശ്യം നിറവേറ്റുന്നതിനായി കൂടുതല്‍ സര്‍വീസുകള്‍ ആസൂത്രണം ചെയ്യുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി.
യുക്രൈനിയൻ ഇന്‍റര്‍നാഷണൽ എയർലൈൻസ്, എയർ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തർ എയർവേയ്‌സ് എന്നിവ നിലവിൽ ഉക്രൈനിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. അധിക ആവശ്യം നിറവേറ്റുന്നതിനായി, യുക്രൈനിയൻ ഇന്‍റര്‍നാഷണൽ എയർലൈൻസ്, എയർ ഇന്ത്യ തുടങ്ങിയവയുടെ കൂടുതല്‍ സര്‍വീസുകളാണ് എംബസി ആസൂത്രണം ചെയ്യുന്നത്.
അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉക്രൈന്‍ വിട്ടുപോകാൻ എംബസി ചൊവ്വാഴ്ച ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. യുക്രൈനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശമുണ്ട്.
The contact details of the control room in Delhi are: Phone +91 11 23012113, +91 11 23014104, +91 11 23017905 and 1800118797 (toll free). Email: situationroom@mea.gov.in.
The contact details of the helpline in the Indian embassy in Ukraine are: Phone, +380 997300428 +380 997300483, Email: cons1.kyiv@mea.gov.in.