ഹനു (ജര്‍മനി): ജര്‍മനിയിലെ ഹനുവില്‍ നടന്ന വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. രണ്ട് ഹൂക്ക സെന്‍ററുകളിലാണ് വെടിവെപ്പുണ്ടായത്. രാത്രി 10 മണിയോടെയായിരുന്നു വെടിവെപ്പുണ്ടായത്. കുറ്റവാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. എന്നാല്‍ മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. വെടിവെപ്പിന്‍റെ കാരണവും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആദ്യ വെടിവെപ്പ് നടന്ന സ്ഥലത്തുവച്ച് കറുത്ത വാഹനം കണ്ടതായി പൊലീസ് പറഞ്ഞു.
നഗരത്തിലെ പ്രധാന ഹുക്ക ലൊഞ്ചുകളിലാണ് വെടിവെപ്പുണ്ടായത്. ആദ്യ ഹുക്ക ലോഞ്ചില്‍ വെടിവെപ്പ് നടത്തിയ ഇയാള്‍ മറ്റൊരു സെന്‍ററിലും വെടിവെപ്പ് നടത്തുകയായിരുന്നതായും പബ്ലിക്ക് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഒന്‍പത് റൗണ്ട് വെടിവെപ്പ് നടന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫ്രാങ്ക്ഫർട്ടിന് 20 കിലോമീറ്റർ കിഴക്കായി തെക്ക് പടിഞ്ഞാറൻ ജർമ്മനിയിലാണ് ഹനു. ഒരു ലക്ഷത്തോളം പോരാണ് ഇവിടെയുള്ളത്.