ETV Bharat / international

ബോറിസ് ജോൺസനെതിരെ ലണ്ടനിൽ പ്രതിഷേധം

"ബോറിസ് ജോൺസൺ, എന്‍റെ  പ്രധാനമന്ത്രിയല്ല" എന്ന മുദ്രാവാക്യങ്ങളും "അഭയാർത്ഥിക്ക്  സ്വാഗതം" എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പിടിച്ചാണ് സമരക്കാർ തെരുവിലിറങ്ങിയത്

London: People protest against Johnson following his landslide victory  ബോറിസ് ജോൺസന്‍റെ വിജയത്തിനെതിരെ  ലണ്ടനിൽ പ്രതിഷേധം
ബോറിസ് ജോൺസന്‍റെ വിജയത്തിനെതിരെ ലണ്ടനിൽ പ്രതിഷേധം
author img

By

Published : Dec 14, 2019, 9:55 AM IST

ലണ്ടൻ : ബോറിസ് ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ച യുകെയുടെ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഷേധിച്ച് മധ്യ ലണ്ടനിൽ വെള്ളിയാഴ്ച നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. "ബോറിസ് ജോൺസൺ, എന്‍റെ പ്രധാനമന്ത്രിയല്ല" എന്ന മുദ്രാവാക്യങ്ങളും "അഭയാർത്ഥിക്ക് സ്വാഗതം" എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പിടിച്ചാണ് സമരക്കാർ തെരുവിലിറങ്ങിയത്. വ്യാഴാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേട്ടം കൊയ്തിരുന്നു. നിലവില്‍ വോട്ടെണ്ണിയ 459 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 236 സീറ്റുകളും പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍റെ ലേബര്‍ പാര്‍ട്ടിക്ക് 161 സീറ്റുകളുമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.