മോസ്‌കോ: അത്യാധുനിക മിസൈലുമായി റഷ്യൻ ആയുധ നിർമാതാക്കളായ കലാഷ്‌നിക്കോവ് ഗ്രൂപ്പ്. റഷ്യയില്‍ നടക്കുന്ന അന്തർദേശീയ സൈനിക-സാങ്കേതിക ഫോറം " ആർമി -2021" ലാണ് പുതിയ സെമി ആക്‌ടീവ് S-8L മിസൈല്‍ പ്രദർശിപ്പിക്കുന്നത്. ഹെലിക്കോപ്‌റ്ററുകൾ, സൈനിക വിമാനങ്ങൾ, പൈലറ്റില്ലാത്ത വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയിലെല്ലാം ആദ്യഘട്ട ഗവേഷണം പൂർത്തിയാക്കിയ എസ്-8എല്‍ മിസൈല്‍ ഉപയോഗിക്കാം.
നിശ്ചലാവസ്ഥയില്‍ തുടരുന്ന ശത്രുകേന്ദ്രങ്ങൾ, സഞ്ചരിക്കുന്ന ശത്രു സൈനിക വ്യൂഹം, ഒറ്റയ്ക്കും കൂട്ടമായുമുള്ള സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം അത്യാധുനിക 80-mm S-8L മിസൈല്‍ പ്രയോഗിക്കാമെന്ന് കലാഷ്‌നിക്കോവ് ഗ്രൂപ്പിന്‍റെ ആദ്യ ഡെപ്യൂട്ടി സിഇഒ ആയ ആന്ദ്രെ സെമെനോവ് പറഞ്ഞു. ആറ് കിലോമീറ്ററാണ് മിസൈലിന്‍റെ ഫയറിങ് റേഞ്ച്. അധികം വലുതല്ലാത്ത ശത്രു കേന്ദ്രങ്ങളിലേക്ക് സുഗമമായി ഉപയോഗിക്കാവുന്ന തരത്തിലാണ് മിസൈലിന്‍റെ നിർമാണം.
അതോടൊപ്പം അത്യാധുനിക ആകാശ വേധ മിസൈലായ Vikhr-1ന്‍റെ നിർമാണത്തിനും കലാഷ്‌നിക്കോവ് ഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ട്. Mi-28N, Mi-28UB ഹെലിക്കോപ്‌റ്ററുകളില്‍ ഉപയോഗിക്കത്ത രീതിയിലാണ് കലാഷ്‌നിക്കോവ് പുതിയ മിസൈലുകളുടെ രൂപകല്‍പ്പന നടത്തുന്നത്. റഷ്യൻ ആയുധ നിർമാതാക്കളായ ജെഎസ്‌സി കെബിപിയുമായി ചേർന്ന് Vikhr-1 അടക്കമുള്ള മിസൈലുകൾ നവീകരിക്കുന്നതിലും പുതിയ മിസൈലുകളുടെ നിർമാണത്തിലും കൂടുതല്‍ ശ്രദ്ധ പുലർത്താനാണ് കലാഷ്‌നിക്കോവ് ഗ്രൂപ്പ് ശ്രമിക്കുന്നത്.
also read: പഞ്ച്ഷിർ പ്രവശ്യ താലിബാന് കൈമാറില്ലെന്ന് അഹമ്മദ് മസൂദ്