ETV Bharat / international

മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചയാള്‍ക്ക് കൊവിഡ്-19 - മാര്‍പാപ്പയുടെ വസതി

വൈദികനായ ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. 2013ല്‍ മാര്‍പാപ്പ പദത്തിലെത്തിയതിനു ശേഷം സാന്‍റാ മാര്‍ത്ത എന്ന അതിഥിമന്ദിരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്നത്.

Pope Francis  COVID-19  Vatican  മാര്‍പാപ്പ  കൊവിഡ്-19  മാര്‍പാപ്പയുടെ വസതി  ഇറ്റലി
മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചയാള്‍ക്ക് കൊവിഡ്-19
author img

By

Published : Mar 27, 2020, 8:18 AM IST

റോം: ഇറ്റലിയില്‍ കൊവിഡ്-19 വ്യാപകമാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചിരുന്ന വൈദികന്‍റെ കൊവിഡ്-19 പരിശോധനാഫലം പോസിറ്റീവാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വൈദികനായ ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല.

2013ല്‍ മാര്‍പാപ്പ പദത്തിലെത്തിയതിനു ശേഷം സാന്‍റാ മാര്‍ത്ത എന്ന അതിഥിമന്ദിരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്നത്. 130 ഓളം മുറികളാണ് സാന്‍റാ മാര്‍ത്തയിലുള്ളത്. എന്നാല്‍ ഇതില്‍ പലതിലും താമസക്കാരില്ല. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇന്‍റര്‍നെറ്റ് മുഖാന്തരമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.

അതിനിടെ, വൈദികൻ താമസിച്ചിരുന്ന കെട്ടിടം അണുവിമുക്തമാക്കിയതായി ലാ സ്റ്റാമ്പ, ഇല്‍ മെസാഗ്രോ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പല യോഗങ്ങളും ഒഴിവാക്കിയ അദ്ദേഹം സാമൂഹ്യ അകലം പാലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.