ലണ്ടൻ: ബ്രിട്ടന്‍റെ മന്ത്രിസഭയിൽ ഇടംപിടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനും ഇന്ത്യൻ വംശജനുമായ റിഷി സുനകി. ധനമന്ത്രിക്ക് തുല്യമായ പദവിയായ യുകെ ചാൻസലർ ഓഫ് എക്‌സ്‌ചെക്കറായിട്ടാണ് നിയമനം. സജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം. നിലവിലെ ഉപദേശകരെ മാറ്റി പ്രധാനമന്ത്രി നിർദേശിക്കുന്നവരെ നിയമിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സജിദ് ജാവിദ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്.
39കാരനായ റിഷി സുനക് നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സർക്കാരിന്‍റെ ഉന്നത സമിതിയിൽ റിഷി സുനക് അംഗമാകും. ഇന്ത്യൻ വംശജരായ അലോക് ശർമ, സുവല്ല ബ്രാവെർമാൻ എന്നിവരാണ് മന്ത്രിസഭാ പുനസംഘടന വഴി ഈ ആഴ്ച സ്ഥാനക്കയറ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റുള്ളവർ.