ന്യൂഡൽഹി : താമസം അനിവാര്യമല്ലെങ്കിൽ താൽക്കാലികമായി രാജ്യം വിടണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉക്രെയ്‌നിലെ ഇന്ത്യൻ എംബസിയുടെ നിര്‍ദേശം. യുക്രൈൻ പ്രതിസന്ധിയെച്ചൊല്ലി നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
''യുക്രൈനില്‍ സംഘര്‍ഷ സാഹചര്യവും അനിശ്ചിതത്വവും തുടരുന്നതിനാൽ, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും, എല്ലാ ഇന്ത്യൻ വിദ്യാർഥികളോടും താൽക്കാലികമായി യുക്രൈൻ വിടാൻ നിർദേശിക്കുന്നു. യുക്രൈനില്‍ നിന്ന് 'ക്രമവും കൃത്യസമയത്തും പുറപ്പെടുന്നതിന്' ലഭ്യമായ വാണിജ്യ വിമാനങ്ങളും ചാർട്ടർ വിമാനങ്ങളും യാത്രയ്‌ക്കായി ഉപയോഗിക്കാമെന്നു'മാണ് എംബസി അറിയിച്ചിരിക്കുന്നത്.
ചാർട്ടർ വിമാനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ഇന്ത്യൻ വിദ്യാർഥികളോട് ബന്ധപ്പെട്ട സ്റ്റുഡന്‍റ് കോൺട്രാക്ടർമാരുമായി ബന്ധപ്പെടാനും, ഏത് അപ്‌ഡേറ്റിനായും എംബസിയുടെ ഫേസ്ബുക്ക്, വെബ്‌സൈറ്റ്, ട്വിറ്റർ എന്നിവ പിന്തുടരുന്നത് തുടരാനും എംബസി നിര്‍ദേശിച്ചു.
2020 ലെ ഔദ്യോഗിക രേഖകള്‍ പ്രകാരം യുക്രൈനില്‍ ഏകദേശം 18,000 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.