ETV Bharat / international

വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍; ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തി

author img

By

Published : Sep 24, 2021, 8:36 AM IST

ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്‍റൈനെന്ന ബ്രിട്ടന്‍റെ നിലപാട് കഴിഞ്ഞ ദിവസം ഇന്ത്യ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ തീരുമാനം ബ്രിട്ടന്‍ പിന്‍വലിച്ചു.

India, UK hold technical discussions on vaccine certification  India UK vaccine certification  vaccine certification for indian travellers  India covid 19 drugs in UK  covishield in UK  ഇന്ത്യ  ബ്രിട്ടന്‍  കൊവിഡ്ഷീല്‍ഡ്  വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്
വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍; ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് ഇന്ത്യയുടെയും ബ്രിട്ടന്‍റെയും ആരോഗ്യ വിഭാഗം പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസും നാഷണൽ ഹെൽത്ത് അതോറിറ്റി ചെയർമാൻ ആർഎസ് ശർമയുമാണ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്‍റൈനെന്ന ബ്രിട്ടന്‍റെ നിലപാട് കഴിഞ്ഞ ദിവസം ഇന്ത്യ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ തീരുമാനം ബ്രിട്ടന്‍ പിന്‍വലിച്ചു. ബുധനാഴ്ചയാണ് ബ്രിട്ടന്‍ തീരുമാനം മാറ്റിയത്. ഇതിന് ശേഷമാണ് ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച.

  • Excellent technical discussions with @rssharma3 @AyushmanNHA. Neither side raised technical concerns with each other’s certification process. An important step forward in our joint aim to facilitate travel and fully protect public health of UK and India.

    — Alex Ellis (@AlexWEllis) September 23, 2021 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ വ്യാഴാഴ്ച നടന്ന കൂടിക്കാഴച്ചയില്‍ ബ്രിട്ടന്‍ സാങ്കേതികമായ ആശങ്കകള്‍ പ്രകടിപ്പിച്ചില്ലെന്ന് ആര്‍ എസ് ശര്‍മ ട്വീറ്റ് ചെയ്തു. വാക്സിനുമായി ബന്ധപ്പെട്ട് നടത്തിയ സാങ്കേതിക ചര്‍ച്ച മികച്ചതും പ്രധാനപ്പെട്ടതുമാണെന്നാണ് ബ്രിട്ടന്‍ പ്രതിനിധിയുടെ ട്വീറ്റ്. ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.

കൂടുതല്‍ വായനക്ക്: കമല ഹാരിസുമായി കൂടിക്കാഴ്‌ച നടത്തി മോദി, ഇന്ന് ബൈഡനെ നേരില്‍ കാണും

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗത്തെ നല്ല ബന്ധത്തിന് ചര്‍ച്ച സഹായകമാകുമെന്നാണ് ആര്‍ എസ് ശര്‍മയുടെ പ്രതികരണം. ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ ആകുന്നതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കാത്ത ബ്രിട്ടന്‍റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

  • Echoing his excellency @AlexWEllis’s views, this will be instrumental in resuming socio-economic activities between India and UK. We also look forward to deepening ties between @AyushmanNHA and @NHSX, as we collaborate to build a digital continuum of healthcare services.

    — Dr. RS Sharma (@rssharma3) September 23, 2021 " class="align-text-top noRightClick twitterSection" data=" ">

തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ സമാനമായി നടപടി ഇന്ത്യയും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബ്രിട്ടന്‍ വാക്സിന് അംഗീകാരം നല്‍കുകയായിരുന്നു. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച് എത്തുന്നവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ തുടരണമെന്നായിരുന്നു ബ്രിട്ടന്‍റെ നിര്‍ദേശം.

കൊവിഷീല്‍ഡിന് അംഗീകാരമെന്ന് ബ്രിട്ടന്‍

എന്നാല്‍ കൊവിഷീല്‍ഡ് തങ്ങള്‍ അംഗീകരിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് പിന്നീട് അറിയിച്ചു. രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച് രാജ്യത്ത് എത്തുന്നവര്‍ക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സാങ്കേതിക വിഷയങ്ങള്‍ സംബന്ധിച്ച് കൊവിൻ ആപ്പ്, എൻ‌എച്ച്‌എസ് ആപ്പ് എന്നിവയുടെ നിർമാതാക്കളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ച നടത്തിയതായി ശര്‍മ അറിയിച്ചു.

അതേസമയം വാക്സിന്‍ എടുത്തവരുടെ ക്വാറന്‍റൈനുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസുമായി പങ്കവച്ചിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനവേളയിലായിരുന്നു ചര്‍ച്ച.

കൂടുതല്‍ വായനക്ക്: കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം പിന്‍വലിയ്ക്കണമെന്ന് ഇന്ത്യയോട് ഒഐസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.